ദുരഭിമാനക്കൊലകേസില്‍ കാനഡയില്‍ നിന്ന് രണ്ട് ഇന്ത്യക്കാരെ നാടുകടത്തി
ദരിദ്രനായ റിക്ഷാഡ്രൈവറെ വിവാഹം കഴിച്ചതിന് ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ അമ്മ മല്‍കിത് കൗര്‍ സിദ്ദു അമ്മാവന്‍ സുര്‍ജിത് സിംഗ് ബദേഷി എന്നിവരെ ഇന്ത്യയിലെക്ക് തിരിച്ചയക്കാന്‍ കനേഡിയന്‍ കോടതി ഉത്തരവിട്ടു.
ദരിദ്രനായ റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 2000 ജൂണിലാണ് പഞ്ചാബില്‍ വച്ച് ജസ്വിന്ദര്‍ സിദ്ദു (25) കൊല്ലപ്പെട്ടത്. വിവാഹത്തിനുശേഷം രഹസ്യമായി ഇന്ത്യയിലേക്ക് കടന്ന ജസ്വിന്ദര്‍ സിദ്ദുവിനെ വീട്ടുകാരെ എതിര്‍ത്ത് നടത്തിയ വിവാഹം കുടുംബത്തിന്റെ അന്തസ്സ് നഷ്‌ടപ്പെടുത്തി എന്നാരോപിച്ച് അമ്മയും അമ്മാവനും ചേര്‍ന്ന് വകവരുത്തിയതായാണ് കേസ്.
https://www.facebook.com/Malayalivartha