തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് രക്ഷിച്ചു
ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. കാനഡയിലെ ട്രോയിസ് റിവിയേഴ്‌സിലാണ് സംഭവം നടന്നത്.
മലീസ മക്‌മോഹന്‍ എന്ന സ്‌ത്രീയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം നഴ്‌സിന്റെ വേഷത്തിലെത്തിയ പെണ്‍കുട്ടി തൂക്കം നോക്കാനെന്ന പേരില്‍ കൊണ്ടു പോകുകയായിരുന്നു. കുഞ്ഞ് നഷ്‌ടമായെന്ന് മനസ്സിലാക്കിയ ഉടന്‍ മാധ്യമങ്ങള്‍ വഴി അലേര്‍ട്ട് കൊടുത്ത പോലീസ് സെക്യൂരിറ്റി ക്യാമറകളില്‍ പതിഞ്ഞ ചിത്രവും സഞ്ചരിച്ച വാഹനം സംബന്ധിച്ച വിവരങ്ങളും ഫെയ്‌സ്‌ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
ഫെയ്‌സ്‌ബുക്കില്‍ ഫോട്ടോ കണ്ട ഒരു യുവതി തന്റെ സുഹൃത്തിനെ ഫോട്ടോ കാണിച്ചു. ഷാര്‍ലെന്‍ പ്ലാന്റെ എന്ന ആ യുവതി ഇത് തന്റെ അയല്‍ക്കാരിയാണെന്ന് തിരിച്ചറിയുകയും പോലീസിനെ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha