കാനഡയില്‍ സിക്കുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം
ടൊറണ്ടോയിലെ സിക്കുകാര്‍ ഹെല്‍മറ്റ് വയ്‌ക്കുന്നതില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടെങ്കിലും ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്നു ഭരണകൂടം വ്യക്തമാക്കി. തലയില്‍ തുണി കൊണ്ടുള്ള വലിയ കെട്ട് ഉപയോഗിക്കുന്നതിനാല്‍ തങ്ങളെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന നിയമത്തില്‍ നിന്നു ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
മതപരമായ കാര്യങ്ങള്‍ക്കായി സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്‌ച പാടില്ലെന്ന കോടതിയുടെ കര്‍ശനമായ നിര്‍ദ്ദേശം ഉള്ളതായും ടൊറണ്ടോ പ്രാദേശിക ഭരണകൂടം സിക്ക് സംഘടനകളെ അറിയിച്ചു. നാലു വര്‍ഷത്തില്‍ അധികമായി തങ്ങള്‍ക്ക് ഹെല്‍മറ്റ് നിയമത്തില്‍ ഇളവ് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha