മകനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അമ്മയും ജയിലില്‍
കാനഡയിലെ ടൊറന്റോയിലാണ് വളരെ രസകരമായ ഈ സംഭവം നടന്നത്. ഗതാഗത നിയമം പാലിക്കാത്തതിന്റെ പേരില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി അമ്മയേയും മകനേയും പോലീസ് ഒരേ ദിവസം കസ്‌റ്റഡിയിലെടുത്തു. അമിത വേഗതയുടെ പേരിലാണ് 27കാരനായ യുവാവിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. എന്നാല്‍ മകനെ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറക്കാനെത്തിയ അമ്മയേയും പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. അമ്മ മദ്യപിച്ചതായി സംശയം തോന്നിയ പോലീസ് അവരെ പരിശോധനയ്‌ക്ക് വിധേയയാക്കി. അത് വെറും സംശയമല്ലെന്ന് മനസിലാക്കിയ പോലീസ് അമ്മയ്‌ക്കെതിരേയും കേസെടുക്കുകയായിരുന്നു. അമിത വേഗതയുടെ പേരില്‍ അറസ്റ്റിലായ മകനെ പുറത്തിറക്കാന്‍ മദ്യപിച്ച് കാറോടിച്ചായിരുന്നു അമ്മ സ്‌റ്റേഷനില്‍ എത്തിയത്. അതോടെ ഒരേ കുറ്റത്തിന് രണ്ടുപേരും അഴിക്കുള്ളിലായി. രണ്ടു പേരുടേയും വാഹനങ്ങള്‍ പോലീസ് ജപ്‌ത്തി ചെയ്‌തു. കൂടാതെ രണ്ടുപേരുടേയും ഡ്രൈവിങ് ലൈസന്‍സ് 90 ദിവസത്തേക്ക് തടഞ്ഞു വെയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്. അടുത്തമാസം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha