ഫ്രാന്‍സിസ് മാര്‍പാപ്പ ജനഹൃദയങ്ങളിലേക്ക്
യൂറോപ്പിന് വെളിയിലുള്ള ഒരാള്‍ പത്രോസ്സിന്‍റെ സിംഹാസനത്തില്‍ എത്തുന്നത് 1228 വര്‍ഷത്തിന് ശേഷമാണ്. സഭയുടെ ആധുനികകാലത്ത് ഇത് ആദ്യമായണ് യൂറോപ്പിന് പുറത്ത് നിന്നും സഭയുടെ നായകന്‍ വരുന്നത്.
1936 ഡിസംബര്‍ 17നാണ് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ ജനിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നും കുടിയേറിയവരായിരുന്നു മാതപിതാക്കള്‍. ബ്യൂണേഴ്സ് അയേര്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം. വില്ലഡിവോട്ടോ എന്ന സെമിനാരിയില്‍ വൈദികവൃത്തി പഠിക്കുവാന്‍ ചേര്‍ന്നു. 13ഡിസംബര്‍ 1969ല്‍ ഇദ്ദേഹം ജസ്യൂട്ട് സഭയില്‍ വൈദികനായി.
പിന്നീട് ജസ്യൂട്ട് സഭയുടെ വിവിധ സെമിനാരികളില്‍ ഇദ്ദേഹം അദ്ധ്യാപകനായും, ഗവേഷകനുമായും പ്രവര്‍ത്തിച്ചു.
2001ലാണ് ഇദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു ഇദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്‍കിയത്.
വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഈ ലാളിത്വം ഇദ്ദേഹം സൂക്ഷിച്ചിരുന്നു. കര്‍ദ്ദിനാളിന്‍റെ കൊട്ടാരം ഉപേക്ഷിച്ച് കോണ്‍ക്ലേവിന് വരുന്നതുവരെ ഇദ്ദേഹം താമസിച്ചിരുന്നത് ഒരു ഒറ്റമുറി ഫ്ലാറ്റിലായിരുന്നു, ഒപ്പം ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ബസ്സില്‍ യാത്രചെയ്യുന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ രീതി.
ആധുനികമായ കാഴ്ചപ്പാട് സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. എങ്കിലും സഭയുടെ ചിലനിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുവാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വവര്‍ഗ്ഗ വിവാഹം, ഭ്രൂണഹത്യ, ജനനനിയന്ത്രണം എന്നിവയ്ക്കെതിരെ ശക്തമായ നിലപാടാണ് ഇദ്ദേഹത്തിനുള്ളത്.
https://www.facebook.com/Malayalivartha