കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്‌ളബ് ജര്‍മനി പുനസംഘടിപ്പിച്ചു
ജര്‍മനിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മ വളര്‍ത്താന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്‌ളബ് ജര്‍മനി (കെ.പി.എ.സി, ജര്‍മനി) പുനസംഘടിപ്പിച്ചു. കൊളോണ്‍ ലിന്‍ഡന്‍ന്താള്‍ ചൈന റസ്റ്റോറന്റില്‍ വെച്ച് പ്രസിഡന്റ് ചാക്കോ പുല്ലങ്കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതം ആശംസിച്ച് നടപടികള്‍ക്ക് തുടക്കമായി. ജനറല്‍ സെക്രട്ടറി തോമസ് അറമ്പന്‍കുടി കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ മാത്യു തൈപ്പറമ്പില്‍ കണക്കും അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി. പൊതുവായ ചര്‍ച്ചയില്‍ സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും വിശകലനം ചെയ്ത് സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
ജര്‍മന്‍ മലയാളി സമൂഹത്തിന് വേണ്ടി വൈവിദ്ധ്യങ്ങളായ കലാസാംസ്‌കാരിക പരിപാടികള്‍ പ്രത്യേകിച്ച് സ്റ്റേജ് ഷോകള്‍ ഭാവിയില്‍ കോര്‍ഡിനേറ്റ് ചെയ്തു നടത്താനും തീരുമാനിച്ചു.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കുമ്പിളുവേലില്‍ പ്രസിഡന്റായും, തോമസ് അറമ്പന്‍കുടി ജനറല്‍ സെക്രട്ടറിയായും, ചാക്കോ പുല്ലങ്കാവുങ്കല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജോണ്‍ പുത്തന്‍വീട്ടില്‍ (കോര്‍ഡിനേറ്റര്‍), തോമസ് പഴമണ്ണില്‍(വൈസ് പ്രസിഡന്റ്), മാത്യു ചെറുതോട്ടുങ്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തൈപ്പറമ്പില്‍ (ജോയിന്റ് ട്രഷറാര്‍ & ഓഡിറ്റര്‍), ജോണി അരീക്കാട്ട്, മാത്യു ജോസഫ് (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
പിന്നീട് കെപിഎസി അംഗങ്ങളുടെ കുടുംബസമ്മേളനം പ്രസിഡന്റ് ജോസ് കുമ്പിളുവേലിയുടെ വസതിയില്‍ നടത്തി. യോഗത്തില്‍ ചാക്കോ പുല്ലങ്കാവുങ്കല്‍ നന്ദി പറഞ്ഞു. വിരുന്നു സല്‍ക്കാരത്തോടെ പരിപാടികള്‍ അവസാനിച്ചു.
2004 ഏപ്രില്‍ രണ്ടിന് കൊളോണില്‍ നടത്തിയ സംഗീതനിശയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറാണ് കെ.പി.എ.സി ജര്‍മനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചലച്ചിത്ര പിന്നണി ഗായകരായ കെ.എ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, നടന്‍ കലാഭവന്‍ മണി, നടി ജ്യോതിര്‍മയി, നാദിര്‍ഷാ, സാജു കൊടിയന്‍, ഹരീശ്രീ മാര്‍ട്ടിന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് കെപിഎസി ജര്‍മനി മുന്‍കാലങ്ങളില്‍ സ്റ്റേജ് ഷോ നടത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: kpacgermany.com
https://www.facebook.com/Malayalivartha