രാഷ്ട്ര പിതാവിന്റെ രക്തം ലണ്ടനില്‍ ലേലത്തിന്
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തം അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ഇന്ന് ലേലം ചെയ്യും. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുബേദാര്‍ പി.പി നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന രക്ത സാമ്പിളാണിത്.
ഏറെക്കാലം നമ്പ്യാര്‍ കൈവശം വെച്ചിരുന്ന രക്ത സാമ്പിള്‍ പിന്നീട് കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് അദ്ദേഹം കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പെട്ട അധ്യാപകന്‍ ആന്റണി ചിറ്റാത്തുകര ഇത് ഏറ്റെടുക്കുകയായിരുന്നു. ബാങ്ക് ലോക്കറില്‍ 20 വര്‍ഷത്തോളം സൂക്ഷിച്ച ശേഷമാണ് ആന്റണി ചിറ്റാത്തുകര ഇത് ലേലത്തിനായി കൈമാറിയത്. ഇതോടൊപ്പം ഗാന്ധിജി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാള്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ റിക്കാര്‍ഡിംഗ് ശേഖരം തുടങ്ങിയവയാണ് ലേലത്തിന് വെച്ചിരിക്കുന്ന മറ്റ് വസ്‌തുക്കള്‍. ലണ്ടനിലെ ലൂഡ്‌ലോ റേസ്‌കോഴ്‌സിലുള്ള ലേലപ്പുരയിലാണ് ഇവ ലേലം ചെയ്യുക. അതിനിടെ ഈ വസ്‌തുക്കള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഗാന്ധി അനുയായികള്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha