മെല്‍ബമില്‍ സുറിയാനി സഭയുടെ ദേവാലയം ആരംഭിച്ചു
ക്രെഗിബാനില്‍ യാക്കോബായ സുറിയാനി സഭയുടെ ദേവാലയം തോമസ് ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു. മലയാളി വിശ്വാസികളുടെ അപേക്ഷ പ്രകാരം സഭയുടെ ഓസ്‌ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരി പൗലോസ് മോര്‍ ഐരേനിയോസ് ആണ് ദേവാലയ നിര്‍മ്മാണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ബോബി തോമസ് കാശിശയെ ദേവാലയനിര്‍മ്മാണത്തിനുള്ള ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞു 3.30 നു പ്രാര്‍ത്ഥനയും തുടര്‍ന്ന് വി കുര്‍ബാനയും മോര്‍ യാക്കോബ് ബര്‍ദാന സിറിയന്‍ ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു ഓസ്‌ട്രേലിയ യുടെ സിറിയന്‍ ചര്ച്ച് ആര്‍ച്ചു ബിഷപ്പ് അഭി മല്‍കി മല്‍ക്കി മോര്‍ മലാത്തിയൊസ് മെത്രാപൊലിത അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു .
വി തോമസ് ശ്ലീഹയോടും, പരി ഇഗ്‌നാത്തിയോസ് ഏലിയാസ് ബവയോടും മോര്‍ യെല്‍ദൊ ബവയോടും മൊര്‍ത് ശ്മൂനി അമ്മയോടും ഏഴ് മക്കളോടും ഗുരുവായ എലിയസരിനോടും , മോര്‍ യാക്കോബ് ബൂര്‍ദാനയോടും വി കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്‍ത്ഥനയും നടത്തി.
ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആലപ്പോ ആര്‍ച്ച് ബിഷപ് മോര്‍ ഗ്രിഗോറിയോസ് ഇബ്രാഹിം യൂഹന്ന, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് ബൗലോസ് അല്‍ യാസിജി എന്നി ബിഷപ്പുമാരുടെ മോചനത്തിനായും അവര്‍ സുരക്ഷിതരായി മടങ്ങിയെത്തുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .
വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .വി കുര്‍ബാനക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ നടത്തപ്പെട്ടു .ഉല്പ്പന്ന ലേലവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു .
വാര്‍ത്ത അയച്ചത് ഫാ. ബോബി തോമസ്
https://www.facebook.com/Malayalivartha