ഇറ്റലിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു
വിയന്ന: ഇറ്റലിയിലെ കാഴ്‌ചകളില്‍ മനംമയങ്ങി വിനോദയാത്രാസംഘം ഓസ്‌ട്രിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഫൈന്‍ ആട്‌സ് ഇന്ത്യ വിയന്നയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വിനോദയാത്ര ഇറ്റലിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ വെനീസ്, പാദുവ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 57 അംഗസംഘമാണ് വിനോദയാത്രയില്‍ പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ടുനിന്ന വിനോദയാത്രയില്‍ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും സംഘം സന്ദര്‍ശിച്ചു.
മേയ് 30ന് രാവിലെ 6ന് പുറപ്പെട്ട സംഘം ഉച്ചകഴിഞ്ഞ് മൂന്നിന് ഇറ്റലിയിലെത്തി. സംഘം ആദ്യ ദിനത്തില്‍ ഇറ്റലിയിലെ ചെറുപട്ടണമായ കവലിനോയില്‍ തങ്ങി. സംഘം വൈകുന്നേരം സൂര്യാസ്‌തമയവും ആസ്വദിച്ചു. രണ്ടാം ദിവസം പ്രശസ്‌ത പട്ടണമായ വെനീസിലേക്ക് സംഘം യാത്ര തിരിച്ചു. സിറ്റി ഓഫ് കനാല്‍സ്, സിറ്റി ഓഫ് ബ്രിഡ്‌ജസ്, സിറ്റി ഓഫ് വാട്ടര്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളാല്‍ പേരുകേട്ട നഗരമാണ് വെനീസ്. വെനീസിലെ റോമന്‍ കാത്തലിക്ക് അതിരൂപതയ്‌ക്ക് കീഴില്‍ വരുന്ന പാത്രിയാര്‍ക്കല്‍ കത്തീഡ്രല്‍ ബസലിക്ക ഓഫ് സെയിന്റ് മാര്‍ക്ക് സംഘം സന്ദര്‍ശിച്ചു. ബ്യുറാനോ ഐലന്റിലെ ഗ്ലാസ് ഫാക്ടറി സന്ദര്‍ശിച്ചത് സംഘത്തിന് മറക്കാനാവാത്ത അനുഭവമായി മാറി. കനാലുകളാല്‍ വേര്‍തിരിക്കപ്പെടുന്നതും പാലങ്ങളില്‍ ബന്ധിപ്പിക്കപ്പെടുന്നതുമായ വെനീസിലെ ദ്വീപുകളുടെ സമൂഹത്തെയും മറ്റൊരു ആകര്‍ഷണമായ അക്വ അള്‍ട്ടയും സംഘം സന്ദര്‍ശിച്ചു.
വിനോദയാത്രയുടെ സമാപനദിനത്തില്‍ നോര്‍ത്തേണ്‍ ഇറ്റലിയിലെ പുരാതന നഗരമായ പാദുവയില്‍ സംഘമെത്തി. വിനോദയാത്രാസംഘം പാദുവയിലെ വിശുദ്ധ അന്തോനിസിന്റെ ബസലിക്കയില്‍ സമയം ചിലവഴിച്ചു. മാര്‍ബിള്‍ ശില്‌പങ്ങളാലും കൊത്തുപണികളാലും സമ്പന്നമായ ബസലിക്കയുടെ നിര്‍മാണം 1230 ല്‍ ആരംഭിച്ചെന്നാണ് വിശ്വസിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ കലാവൈഭവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം കൂടിയാണ് ബസലിക്ക. കുടുംബാംഗങ്ങളോടൊപ്പം മൂന്ന് ദിവസം നീണ്‌ടുനിന്ന വിനോദയാത്രയെ പ്രവാസ ജീവിതത്തിലെ അവിസ്‌മരണീയമായ അനുഭവം എന്നാണ് സംഘത്തിലുണ്ടായിരുന്നവര്‍ വിശേഷിപ്പിച്ചത്.
ജോബി ആന്റണി
https://www.facebook.com/Malayalivartha