ഇനി മുതല്‍ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം
കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതായി ബ്രിട്ടന്. ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കുമെന്ന് സിയാലും അറിയിച്ചു. ഓഗസ്റ്റ് 18 ന് കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രുലണ്ടന്ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഉള്ളത്. ബ്രിട്ടന് ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്ബര്‍ പട്ടികയിലേയ്ക്ക് മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ തടസ്സങ്ങള്‍ക്ക് അറുതിയാകുന്നത്. ഈ തീരുമാനം വന്നയുടനെ തന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. കൊച്ചിയിലെ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ളത്. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്കൊച്ചിലണ്ടന് സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45 ന് കൊച്ചിയിലെത്തുന്ന വിമാനം 05 50 ന് ഹീത്രൂവിലേയ്ക്ക് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha