ബോള്‍ട്ടണ്‍ തിരുന്നാള്‍ ആഗസ്ത് 9 ന് കൊടിയേറും
ബോള്‍ട്ടണില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ആഗസ്ത് 9 ന് കൊടിയേറും. പ്രധാന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍11 ന് നടക്കും. ബോള്‍ട്ടണ്‍ ഫണ്‍വര്‍ത്തിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. 9 ന് വൈകീട്ട് 6.45 ന് തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജോണ്‍ ഡെയില്‍ കൊടിയേറും.
തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിയിന് ഫാ.തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികനാകും. 10 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിയില്‍ ജോണ്‍ ഡെയില്‍ കാര്‍മ്മികനാകും. 11 ന് രാവിലെയാണ് പ്രധാന തിരുന്നാള്‍. രാവിലെ 10.45 ന് ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.
ഫാ.ജോര്‍ജ്ജ് മാമ്പള്ളിയില്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ.സജിമലയില്‍ പുത്തന്‍പുര എന്നിവര്‍ കാര്‍മ്മികരാകും. 12.30 ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഘോഷപൂര്‍വമായ തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും. തുടര്‍ന്ന് പാരിഷ്ഹാളില്‍ ഇടവകയുടെ അഞ്ച് വാര്‍ഡുകളില്‍ നിന്നുമുള്ള പ്രതിഭകള്‍ അണിനിരക്കുന്ന കലാവിരുന്ന് തുടക്കമാകും.
തിരുന്നാള്‍ ദിനം വിശ്വാസികള്‍ക്ക് മുടിനേര്ച്ചയും അടിമവെയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. എല്ലാവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ തദവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
https://www.facebook.com/Malayalivartha