പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷന്‍ എ പടത്തിലെ നായകന്‍
പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായ ഗജേന്ദ്ര ചൗഹാന്‍ എ പടത്തിലെ നായകനായിരുന്നു. മഹാഭാരതത്തില്‍ അഭിനയിച്ചത് മാത്രമാണ് ചൗഹാന്‍ തന്റെ ബയോഡേറ്ററില്‍ വ്യക്തമാക്കിയിട്ടുള്ളത്. എ പടത്തില്‍ അഭിനയിച്ചത് മറച്ച് വെച്ചു. ഷക്കീല തരംഗത്തിനു മുമ്പുണ്ടായ കമ്പിപ്പട തരംഗമായ അഭിലാഷക്കാലത്തെ പ്രമുഖ സംവിധായകന്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഖുലി കിഡ്കി എന്ന അഭിലാഷ ച്ചിത്രത്തില്‍ മുഖ്യവേഷമഭിനയിച്ചത് ഗജേന്ദ്ര ചൗഹാനാണ്.
ഇത് ചൗഹാന്റെ അഭിനയ ജീവിതത്തിലെ മുഖ്യ നേട്ടമായി അദ്ദേഹത്തിന്റെ എതിരാളികള്‍ വിലയിരുത്തുന്നു. ഈ വേഷത്തിന്റെയും തത്തുല്യമായ നൂറു നൂറ്റമ്പതു സിനിമാ വേഷങ്ങളുടെയും മഹാഭാരതമടക്കമുള്ള അറുനൂറു സീരിയലിന്റെയും പേരില്‍ അദ്ദേഹത്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കണമെന്ന് പ്രമുഖ എഡിറ്ററും ദേശീയ അവാര്‍ഡ് ജേതാവും മുന്‍ പുനെ എഫ് ടി ഐ ഐ വിദ്യാര്‍ത്ഥിയുമായ ബി അജിത്കുമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് ലക്ഷക്കണക്കിന് പേരുടെ ലൈക്കുകളും കമന്റുകളും ഷെയറുകളും ലഭിച്ചു.
പി ചന്ദ്രകുമാറിന്റെ ഇഷ്ടതാരമാണ് പുതിയ ചെയര്‍മാന്‍ എന്നതില്‍ മലയാളിക്കും അഭിമാനിക്കാം. ചെയര്‍മാന്റെ ഈ ലീലാവിലാസങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പോണ്‍സിനിമാ നിരോധനം സര്‍ക്കാര്‍ ഭാഗികമായി നീക്കിയതെന്നും അഭ്യൂഹമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha