വിമാനത്താവളം അടച്ചു പൂട്ടി...! ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ മടങ്ങി എയര്‍ ഇന്ത്യ വിമാനം, നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുന്നു, എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ കൃത്യമായ കണക്കില്ലാതെ നോര്‍ക്ക, ഒഡേഷ സര്‍വകലാശാലയില്‍ കുടുങ്ങിയത് 200 മലയാളി വിദ്യാര്‍ത്ഥികള്‍...
റഷ്യ ഉക്രെനിൽ യുദ്ധം തുടങ്ങിയതോടെ ആവിടെ കുടുങ്ങി കിടക്കുന്ന മലയാളികൾ ആശങ്കയിലാണ്. രാജ്യത്ത് വിമാനങ്ങള്‍ക്ക് ഉക്രൈന്‍ വിലക്കേര്‍പ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെയാണ് രക്ഷപ്പെടാനുള്ള അവസരം മുടങ്ങിയത്.വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നത്.
എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ നോര്‍ക്കയില്‍ കൃത്യമായ കണക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഒഡേഷ സര്‍വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും.
ഉക്രെയ്ന്‍ യുദ്ധം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ നിലപാടറിയിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.യുക്രെയിനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഒഴിപ്പിക്കല്‍ നടപടി മുടങ്ങിയത്.
ഇറാന് വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് അടച്ച വിവരം എയര്‍ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഇതേതുടര്‍ന്ന് തിരികെ പറക്കുകയായിരുന്നു. ഇതോടെ ഇന്ത്യ അയച്ച എയര്‍ ഇന്ത്യ ഡല്‍ഹിയിലേക്ക് മടങ്ങിയത്. ടിക്കെറ്റെടുത്തവര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ വളരെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
യുക്രെയിനില്‍ യുദ്ധമുണ്ടായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരുമെന്ന് ഇന്ത്യ പ്രതികരിച്ചു.
അതേസമയം ഉക്രെയ്‌നില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നു.ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദ്യാര്‍ഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും ഉക്രെയ്‌നില്‍ പഠനം നടത്തുന്നത്.
മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച് ആറ് തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉക്രെയ്‌നിലെ വിമാനത്താവളങ്ങളെല്ലാം അടച്ച സാഹചര്യത്തിൽ ഇവരെ തിരികെയെത്തിക്കുന്ന കാര്യം നിലവിൽ അനിശ്ചിതസ്വത്തിൽ തുടരുകയാണ്. രക്ഷപ്പെടുത്താൻ ഒരു ചെറിയ പഴുത് കിട്ടിയാൽ ഏതു വിധേനയും അവരെ തിരികെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha