തളരില്ല ഞങ്ങൾ ഭാരത മക്കൾ...! കൊടുംതണുപ്പില് കാല്നടയായി ഇന്ത്യക്കാര് അതിര്ത്തികളിലേക്ക്....! നാല്പതോളം മെഡിക്കല് വിദ്യാര്ഥികള് അതിര്ത്തിയിലെത്തിയത് എട്ടു കിലോമീറ്ററോളം താണ്ടി, ഉറ്റവരെ കാണാൻ വെമ്പലോടെ യുദ്ധമുഖത്ത് നിന്നും അവർ നാട്ടിലേക്ക്......
യുക്രൈൻ റഷ്യ കീഴടക്കുകയാണ് ഈ സമയത്ത് നിരവധി മലയാളികളും വിദ്യാർത്ഥികളുമാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ യുക്രെയ്നില് നിന്നുള്ള ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. വിദ്യാര്ഥികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാര് അതിര്ത്തികളിലേക്ക് എത്തിതുടങ്ങി. പോളണ്ട് അതിര്ത്തിയിലേക്ക് നാല്പതോളം വരുന്ന ഒരു സംഘം ഇന്ത്യന്‍ മെഡിക്കല് വിദ്യാര്ഥികള് കാല്നടയായി എത്തിച്ചേര്ന്നു.
എല്വിവിലെ ഡെയ്ന്ലോ ഹാലിറ്റ്സ്കി മെഡിക്കല് യൂണിവേഴ്സിറ്റിയിലെ വിദ്യാര്ഥികളാണ് പോളണ്ട് അതിര്ത്തിയിലേക്ക് എത്തിയത്. എട്ടു കിലോമീറ്ററോളം നടന്നാണ് ഇവര് അതിര്ത്തിയിലെത്തിയത്. കോളജ് വാഹനം ഇവരെ അതിര്ത്തിയില്നിന്ന് എട്ട് കിലോമീറ്റര് അകലെ ഇറക്കിവിടുകയായിരുന്നു.ബുക്കോവിനയില് നിന്ന് വിദ്യാര്ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്പതോളം മെഡിക്കല് വിദ്യാര്ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് അവർക്ക് ഈ ഒരു അവസരത്തിൽ ഏറെ ആശ്വാസം നർകുന്ന ഒരു വാർത്തയാണ്. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.
യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇത് പ്രകാരമാണ് വിദ്യാര്ഥികള് ഉള്പ്പെടെയുള്ള ഇന്ത്യക്കാര് അതിര്ത്തികളിലേക്ക് എത്തി തുടങ്ങിയത്. ഇന്ത്യന്‍ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. വിദ്യാര്‍ത്ഥികളോട് പാസ്‌പോര്‍ട്ട് കൈയില്‍ കരുതാനും, ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha