റഷ്യ-യുക്രെയിൻ യുദ്ധം ഉടൻ അവസാനിക്കും? റഷ്യ എല്ലാം വേണ്ടെന്ന് വച്ച് പിൻമാറാൻ ഒരു കാരണം കാത്ത് കണ്ണുനട്ടിരിപ്പ്, യുക്രൈനെ പുടിന് ഭയമോ? യുക്രെയ്ന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്താനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര നീതി ന്യായകോടതി ഉത്തരവ്...!
ആഴ്ചകളായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കാൻ വഴിയൊരുങ്ങുന്നു. യുക്രൈൻ - റഷ്യ യുദ്ധം ഉടൻ അവസാനിക്കുമോ? യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രൈനിയൻ മാധ്യമങ്ങൾ റിപ്പോർട്ടുണ്ടായിരുന്നു. റഷ്യ എല്ലാം വേണ്ടെന്ന് വച്ച് പിൻമാറാൻ ഒരു കാരണം നോക്കി നിൽക്കുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികളുമായി സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
യുക്രൈൻ ഈ ധാരണകൾ പാലിക്കാൻ തയ്യാറായാൽ ഉടൻ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ട് എന്നാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സൈന്യം യുക്രെയ്നിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുക്രെയ്ന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും നെതർലൻഡ്സ് ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായകോടതി ഉത്തരവിട്ടു.റഷ്യൻ സൈനിക നീക്കം ചൂണ്ടിക്കാട്ടി യുക്രെയ്ൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
വളരെ പെട്ടന്ന് തന്നെ സൈനിക നീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് യുക്രെയ്നിയൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
''റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം'', എന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടിനെതിരെ 13 വോട്ടുകൾ നേടിയാണ് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രൈനാണ് കോടതിയെ സമീപിച്ചത്. യുക്രൈനിയൻ സർക്കാർ നൽകിയ അപേക്ഷയിൽ, റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്നും, ക്രൂരമായ സൈനികാക്രമണമാണെന്നും ആരോപിക്കുന്നു.
കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നില്ല. പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രെയ്നിന്റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷ വിമർശനം ഉയർത്തുകയായിരുന്നു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രെയ്നെ ആക്രമിച്ചതെന്നുമായിരുന്നു റഷ്യയുടെ വാദം.
എന്നാൽ റഷ്യയുടെ വാദങ്ങൾ പാടെ തള്ളിയാണ് യുക്രെയ്നിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചെ മതിയാകുവെന്ന് കോടതി ആവശ്യപ്പെട്ടത്.അതേസമയം, ഇന്നും റഷ്യൻ സേന യുക്രെയിനിൽ അതിശക്തമായ ആക്രമണം തുടരുകയാണ്. ചെർണീവിൽ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ പത്ത് യുക്രെയിൻ പൗരന്മാരെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നു. കീവിലെ അമേരിക്കൻ എംബസി ആക്രമണം സ്ഥിരീകരിച്ചു.
റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയിൻ അന്തർദേശീയ കോടതിയിൽ നൽകിയ കേസിൽ വിധിയായി. എത്രയും വേഗം റഷ്യ, യുക്രെയിനിലെ സൈനികനടപടി അവസാനിപ്പിക്കണമെന്നാണ് യുഎൻ അന്താരാഷ്‌ട്ര കോടതി ഉത്തരവ്.നാറ്റോ സൈന്യത്തെ വിന്യസിക്കില്ലെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടെൻബെർഗ് അറിയിച്ചു. കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്നും യുദ്ധത്തിൽ തങ്ങൾക്ക് പൂർണ വിജയമാണെന്നും യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി പറഞ്ഞു.
അന്താരാഷ്‌ട്ര നിയമപ്രകാരമുളള ഉത്തരവ് റഷ്യ ഉടനടി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയിനിലെ റഷ്യൻ അധിനിവേശം 21ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് സമാധാന ശ്രമങ്ങൾ സജീവമാകുന്നത്.ഇതിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും പേൾ ഹാർബർ ആക്രമണവുമായെല്ലാം സമാനതകളുള്ളതാണ് റഷ്യയുടെ യുക്രൈൻ അധിനിവേശമെന്ന് ആരോപിച്ചു.
വ്യോമനിരോധിതമേഖലയായി യുക്രൈനെ പ്രഖ്യാപിക്കാനുള്ള ആവശ്യം യൂറോപ്യൻ യൂണിയനോ നാറ്റോയോ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞ സെലൻസ്കി, അതേസമയം, യുദ്ധത്തിൽ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കണമെന്ന ആവശ്യം വീണ്ടും യു എസ് കോൺഗ്രസിന് മുന്നിൽ വച്ചു. ''ഞങ്ങൾക്ക് നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്'', സെലൻസ്കി പറഞ്ഞു.
https://www.facebook.com/Malayalivartha