ലാൻഡ് ചെയ്ത പിന്നാലെ നടുക്കുന്ന കാഴ്ച്ച...! ബ്രിട്ടനിലേക്ക് എത്തിയ വിമാനത്തിന്റെ ചക്രത്തിൽ അജ്ഞാത മൃതദേഹം, മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല, പരിശോധനകൾ പുരോഗമിക്കുന്നു...
വിമാനത്തിന്റെ ചക്രത്തിൽ മൃതദേഹം കണ്ടെത്തി. ഗാംബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തിയ വിമാനത്തിന്റെ വീൽ ബേയിൽ ആണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 5 ന് ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. ടിയുഐ എയർവേയ്‌സിന്റെ ജെറ്റിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നാണ് ഗാംബിയൻ അധികൃതർ പറയുന്നത്.
യുകെയിലെ സസെക്‌സ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ഗാംബിയ സർക്കാരിന് ഇന്ന് ലഭിച്ച ഈ വിവരം അഗാധമായ ഞെട്ടലും സങ്കടവും ഉണ്ടാക്കി"എന്നും അവർ പ്രസ്താവനയിൽ പറയുന്നു. വിമാനത്തിന്റെ വീൽ ബേയ്‌ക്കുള്ളിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. അയാളുടെ പേര്, വയസ്സ്, പൗരത്വം തുടങ്ങിയവ തെളിയിക്കുന്ന ഒരു രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനാൽ, അത് ആരുടെ മൃതദേഹം ആണെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ലെന്നും പ്രസ്താവനയിൽ പറയുന്നു. മരിച്ചത് ഗാംബിയന്‍ പൗരനാണോ അതോ ഗാംബിയ വഴി മറ്റൊരിടത്തേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്ന വ്യക്തിയാണോ എന്നും വ്യക്തമല്ല. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കുകയാണ്. മൃതദേഹം ആരുടേതാണ് എന്ന അറിയാനായി പരിശോധനകൾ പുരോഗമിക്കുകയാണ്. അടുത്ത മണിക്കൂറുകളിൽ തന്നെ ഇതിൽ വ്യക്തതവരും.
https://www.facebook.com/Malayalivartha