കെയ്‌റ്റിന്റെ രോഗവിവരങ്ങള്‍ കൈമാറിയ ഇന്ത്യന്‍ വംശജയായ നഴ്‌സ് ആത്മഹത്യ ചെയ്‌ത നിലയില്‍
ലണ്ടന്‍ : വില്യം രാജകുമാരന്റെ ഭാര്യ കെയ്‌റ്റ് മിഡില്‍ട്ടണിന്റെ അസുഖവിവരങ്ങള്‍ ഫോണിലൂടെ അബദ്ധത്തില്‍ കൈമാറിയ ഇന്ത്യന്‍വംശജയായ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കിംഗ് എഡ്വേഡ് ഏഴാമന്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന ജസീന്ത സല്‍ധാന (40) ആണ് മരിച്ചത്. ഗര്‍ഭിണിയായ കെയ്‌റ്റിനെ പരിശോധനകള്‍ക്കായി ഇവിടെയാണ് പ്രവേശിപ്പിച്ചിരുന്നത്. എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനുമെന്ന വ്യാജേന അസുഖ വിവരങ്ങള്‍ അറിയാന്‍ വിളിച്ച രണ്ട് റേഡിയോ ജോക്കികള്‍ക്കാണ് അവര്‍ വിവരങ്ങള്‍ കൈമാറിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ തന്നെ പുറത്ത് വിട്ടതോടെ ലോകം മുഴുവന്‍ വന്‍ വാര്‍ത്തയായി. തുടര്‍ന്ന് ജസീന്ത അസ്വസ്ഥയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പിന്നീട് റേഡിയോ ജോക്കികള്‍ മാപ്പ് പറഞ്ഞിരുന്നു. കെയ്‌റ്റിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതില്‍ രാജകുടുംബം പരാതിപ്പെട്ടിരുന്നില്ല. നഴ്‌സിന്റെ മരണത്തില്‍ രാജകുടുംബം അനുശോചിച്ചു.
https://www.facebook.com/Malayalivartha