ലഹരിയില്‍ കുളിച്ച് ഒക്ടോബര്‍ഫെസ്റ്റ്
ലോകത്തിലെ ഏറ്റവും വലിയ വാര്‍ഷിക ബിയര്‍ ഫെസ്റ്റിവലായ ഒക്ടോബര്‍ഫെസ്റ്റിന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടങ്ങി. ലോകത്തെമ്പാടുമുള്ള ബിയര്‍ കുടിയന്മാരുടെ ഇഷ്ട ഉത്സവമായ ഒക്ടോബര്‍ഫെസ്റ്റിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കനത്ത മഴയും ഭീകരവാദ ഭീഷണികളും നിലനില്‍ക്കെയാണ് ശനിയാഴ്ച്ച ആഘോഷം തുടങ്ങിയത്. ഒക്ടോബര്‍ മൂന്നുവരെയാണ് ഫെസ്റ്റിവല്‍.എല്ലാ ദിവസങ്ങളിലും രാവിലെ 10.00 മുതല്‍ രാത്രി 10.30 വരെയാണ് ഈ ഫെസ്റ്റ് നടക്കുന്ന ടെന്റുകളിലേക്കുള്ള പ്രവേശനം.
ആദ്യമായി വലിയ ബീയര്‍ വീപ്പകള്‍ നിറച്ച കുതിര വണ്ടികള്‍ ബീയര്‍ വീസനിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം മ്യൂണിക് മേയര്‍ ഡീറ്റെര്‍ റീയ്‌റ്റെര്‍ ആദ്യ ബിയര്‍ വീപ്പ തുറന്നതോടെ ആഘോഷത്തിന് ഔദ്യോഗികമായ തുടക്കമായി. മ്യൂണിക്കിലെ തെരേസിന്‍വീസ് മൈതാനത്തെ 14 ടെന്റുകളില്‍ തമ്പടിക്കുന്ന ബിയര്‍ പ്രേമികള്‍ക്ക് കുടിച്ചു വശം കെടാനുള്ളതാണ് ഇനിയുള്ള ദിവസങ്ങള്‍.ബവേറിയന്‍ജര്‍മന്‍ മസിക്, ജര്‍മന്‍ മ്യൂസിക് ബാന്റ് എന്നിവയ്ക്ക് പുറമെ പല ദിവസങ്ങളിലും നയനമനോഹരമായ വെടിക്കെട്ടും ഉണ്ടായിരിക്കും. ബീയര്‍ (ഡുങ്കിള്‍) , വൈന്‍ എന്നിവ ബ്രെയ്‌സലിനോടൊപ്പം (ചെറിയതരം ഒരു പ്രത്യേക ബവേറിയന്‍ ബ്രെഡ്) എല്ലാ 30 മിനിറ്റിലും സുന്ദരികളായ പെണ്‍കുട്ടികള്‍ ടെന്റുകളിലെ അതിഥികള്‍ക്ക് വിളമ്പി കൊണ്ടിരിക്കും. എല്ലാ പ്രധാന ബീയര്‍ ബ്രവറൈയ്കളുടെയും (ബീയര്‍ ഉല്പാദന കമ്പനി) ടെന്റുകള്‍ ഒക്‌ടോബര്‍ ഫെസ്റ്റില്‍ ഉണ്ട്.മൊത്തം 14 ടെന്റുകളാണ് സാധാരണ ഈ ഫെസ്റ്റില്‍ ഉള്ളത്. ഓരോ ടെന്റിനും അവരുടേതായ പ്രത്യേകളും ഉണ്ട്.
ബവേറിയന്‍ നഗരമായ മ്യൂണിക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ആക്രമങ്ങളാണ് ഒക്ടോബര്‍ഫെസ്റ്റ് നേരിടുന്ന വെല്ലുവിളി. ഇതേത്തുടര്‍ന്ന് ഇരുമ്പുവേലികളും, സുരക്ഷാ ക്യാമറകളും, പ്രത്യേക സുരക്ഷ പരിശോധനയും കര്‍ശനമാക്കിയാണ് ആഘോഷം.
https://www.facebook.com/Malayalivartha