യാത്രക്കാര്‍ക്ക് പുതിയ മൊബിലിറ്റി ടിക്കറ്റുമായി വിയന്ന മെട്രോ ട്രാന്‍സ്‌പോര്‍ട്ട്
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് പുതിയ പദ്ധതികളുമായി വിനര്‍ലിനിയന്‍,സര്‍ക്കാര്‍ 8.8 മില്ല്യന്‍ യൂറോ ഇതിനായി ചിലവഴിക്കും. 2015 ല്‍ നിലവിലുള്ള വാര്‍ഷിക ടിക്കറ്റിനു പകരം, ഹോളോഗ്രാം പതിപ്പിച്ച പുതിയ ആനുവല്‍ ടിക്കറ്റ് നിലവില്‍ വരും.
ഇതനുസരിച്ച് ആനുവല്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക്, പബ്ലിക് യാത്രാസംവിധാനങ്ങക്ക് (മെട്രോ, ട്രാം, ബസ്സുകള്‍ കൂടാതെ നിലവിലുള്ള സൗജന്യങ്ങള്‍ക്ക് പുറമെ, പാര്‍ക്കിങ്ങിന് (39 വിപാര്‍ക്ക്)14 ശതമാനം കുറവും(കൂടിയ സമയത്തേക്ക്). സിറ്റിബൈക്ക് ഉപയോഗിക്കുന്നതിനു ഫ്രീ രജിസ്‌ട്രേഷന്‍, വിയന്ന പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം കൂടാതെ ബാദനര്‍ ട്രെയിനിലും പരിധിയില്ലാത്ത യാത്ര, കാര്‍ 2 ഗോ കൂടാതെ, മറ്റു വാഹനങ്ങള്‍ വാടകക്കെടുക്കുമ്പോള്‍ പ്രത്യേക കിഴിവ്, എന്നീ സൗകര്യങ്ങളാണ് 2015 ല്‍ നിലവില്‍ വരുന്ന വാര്‍ഷിക ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.
മൊബിലിറ്റി കാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ ടിക്കറ്റിന് വാര്‍ഷിക ടിക്കറ്റിന്റെ വിലയായ 365 യൂറോ കൂടാതെ 12 യൂറോ അധികമായി നല്‍കേണ്ടിവരും.
വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍
https://www.facebook.com/Malayalivartha