ഓസ്ട്രിയയില്‍ കോളിളക്കം സൃഷ്ടിച്ച 3096 ഡേയ്‌സ് പരാജയം
ഓസ്ട്രിയയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'നടാഷ കാംമ്പുഷ് ' കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രം പൂര്‍ണ്ണ പരാജയമായതായി റിപ്പോര്‍ട്ട്. ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട '3096 ദിവസങ്ങള്‍' എന്ന ചിത്രം വെറും 600,000 പ്രേക്ഷകരെ മാത്രമേ ഇതിനോടകം ആകര്‍ഷിക്കാന്‍ സാധിച്ചട്ടുള്ളുവെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ഭുതാവാഹമായ കവറേജാണ് യുറോപ്പിയന്‍ മീഡിയ ഈ സിനിമയ്ക്കും, സിനിമയെ ചുറ്റിപ്പറ്റിയുള്ള വ്യക്തികള്‍ക്കും നല്കിയത്. എന്നിട്ടും ചിത്രം പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
ഇത്തരത്തിലുള്ള സിനിമ സാധാരണപ്രേക്ഷകരെ രസിപ്പിക്കാന്‍ സാധിക്കുന്നതല്ല എന്നും '3096 ദിവസങ്ങളുടെ' പരാജയം തങ്ങളെ അമ്പരിപ്പിക്കുന്നില്ല എന്നും നിര്‍മ്മാതാവ് മാര്‍ട്ടിന്‍ മോസ്‌കോവിക്‌സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
8 വര്‍ഷക്കാലം വീട്ടുതടങ്കലില്‍ പീഡിപ്പിക്കപ്പെട്ട നടാഷയുടെ ആത്മകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച '3096 ഡേയ്‌സിന്റെഭ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ നടാഷയുടെ പിതാവ് ലുഡ്‌വിക്ക് കോഹ് വിവാദവുമായി രംഗത്തെത്തിയിരുന്നു. 10 വയസു മുതല്‍ ഒരു വീടിന്റെ നിലയറയില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കദന കഥയുടെ ചലച്ചിത്രാവിഴ്ക്കാരം ഏറെ പ്രതീക്ഷയോടെയാണ് യുറോപ്പില്‍ അവതരിപ്പിച്ചത്.
ചിത്രത്തില്‍ തന്നെ മോശക്കാരനായി ചിത്രികരിച്ചുവെന്ന് ആരോപിച്ച് കോഹ് മാധ്യമങ്ങളോട് സംസാരിച്ചു. സ്വന്തം പുത്രിക്കുവേണ്ടി ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചട്ടുണ്ടെന്നും എന്നാല്‍ തന്നെ മദ്യപാനിയായും മറ്റും അവതരിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനിടയില്‍ ലുഡ്‌വിക്ക് കോഹ് 'മിസ്സിംഗ്' എന്നൊരു ബുക്ക് ഇംഗ്ലണ്ടില്‍ വിതരണം ചെയ്തു. എന്തുകൊണ്ടാണ് നടാഷ 18 വയസിനു മുമ്പ് തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതെന്നും തട്ടിക്കൊണ്ടുപോയ ആളുമായി അവള്‍ക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ബുക്കില്‍ പ്രതിപാദിക്കുന്നുണ്ട്. പിതാവിന്റെ ബുക്കിന്റെ ഉള്ളടക്കം തന്നെ അസ്വസ്ഥമാക്കിയെന്നും നിര്‍ഭാഗ്യകരമായ വസ്തുതകളാണെന്നും നടാഷ അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ക്ലോസ്‌ട്രോഫോബിക് പീഡാനുഭവങ്ങള്‍ എട്ടു വര്‍ഷം മുമ്പ് നടുക്കത്തോടെയാണ് യുറോപ്പ് ശ്രവിച്ചത്. 2010ല്‍ സിനിമയുടെ അതെ പേരില്‍ നടാഷയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് നടാഷയുടെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചു നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. എന്നാല്‍ ഈ കഥയില്‍ ഇപ്പോഴും ഒളിഞ്ഞിരിക്കുന്ന ദ്വന്ദ്വാത്മകതയെക്കുറിച്ച് ഓസ്ട്രിയയിലെ പൊതുജനങ്ങളിലും സമ്മിശ്ര വികാരങ്ങള്‍ ഉള്ളതായി ഒരു പ്രമൂഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha