ബര്‍ലിന്‍ ഇന്ത്യന്‍ എംബസിയില്‍ ഭരതനാട്യം
ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ ഇന്‍ഡ്യന്‍ എംബസിയുടെ സാംസ്‌കാരിക പരിപാടിയില്‍ ഭരതനാട്യം അരങ്ങേറുന്നു ജനുവരി 27 വൈകീട്ട് 6 മണിയ്ക്കാണ് പരിപാടി. അഡ്‌റിജാ ബാനര്‍ജിയാണ് ഭരതനാട്യം അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ 19 വര്‍ഷമായി കലാരംഗത്തു നിലയുറപ്പിച്ചിരിയ്ക്കുന്ന പ്രത്യേകിച്ച് ഭരതനാട്യത്തില്‍ മികവു പുലര്‍ത്തുന്ന അഡ്‌റിജായുടെ ഗുരു അനിതാ മാലിക്കാണ്. 2007 ലെ ഡോവര്‍ ലെയ്ന്‍ മ്യൂസിക് കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ടാഗോര്‍ ഫൗണ്ടേഷന്റെ 2005 ലെ ജുഗല്‍ ശ്രീമല്‍ സ്‌കോളര്‍ഷിപ്പും നേടിയിട്ടുണ്ട് അഡ്‌റിജാ.
പ്രവേശനം നല്‍കുന്നത് 200 പേര്‍ക്ക് മാത്രമായിരിയ്ക്കും. എംബസി ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ടോ, ഐഡന്റിന്റി കാര്‍ഡോ കൈവശം വെച്ചിരിയ്ക്കണം. പ്രവേശന കവാടത്തില്‍ ഇവയില്‍ ഏതെങ്കിലും ഒന്നു കാണിച്ചാല്‍ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിപ്പിയ്ക്കുകയുള്ളു. ബാഗുകളും ആഹാര പദാര്‍ത്ഥങ്ങളും ഹാളിനുള്ളില്‍ അനുവദനീയമല്ല. പ്രവേശനം സൗജന്യമായിരിയ്ക്കും.
കൂടാതെ ജനുവരി 26 ഞായര്‍ മുതല്‍ മാര്‍ച്ച് 28 വരെ ഫോട്ടോ പ്രദര്‍ശനം ഉണ്ടായിരിയ്ക്കും.
ജനുവരി 28 വൈകീട്ട് 6 മണി : തുള്ളല്‍ ഡാന്‍സ് (കഥ അന്തകവധം); അവതരണം ഹാര്‍ട്ട്മുട്ട് ഷ്മിഡ്റ്റ്. ജര്‍മന്‍കാരനായ ഹാര്‍ട്ട്മുട്ട് 1991 ല്‍ കേരളകലാമണ്ഡലത്തിലെത്തി തുള്ളല്‍ സ്വായത്തമാക്കിയതാണ്. ഹരിയാനു ഹര്‍ഷിത എന്ന അപരനാമത്തില്‍ (ജര്‍മന്‍ ഭാഷയില്‍ കുന്‍സ്റ്റലര്‍ നെയിം)തുള്ളല്‍ ഡാന്‍സുമായി യൂറോപ്പിലുടനീളം പരിപാടി നടത്തുന്ന ഇദ്ദേഹം വളരെ പ്രശസ്തനാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Embassy of India
Tiergartenstr. 17
10785 Berlin
Phone :030-25 79 54 -03/ -05
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha