യൂറോപ്പില്‍ ചെലവ് കുറഞ്ഞ വിമാനയാത്രകള്‍ക്ക് ബാഗേജ് ഫീസ് വാങ്ങാം
ചെലവ് കുറഞ്ഞ യാത്രാ സര്‍വീസ് നല്‍കുന്ന വിമാന കമ്പനികള്‍ക്ക് ചെക്ക് ഇന്‍ ബാഗേജുകള്‍ക്ക് പ്രത്യേക ഫീസ് വാങ്ങാമെന്ന് ഒരു കോടതി വിദഗ്ദ്ധന്‍ യൂറോപ്യന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഹാന്‍ഡ് ബാഗേജുകള്‍ക്ക് ഒരു പരമിധി തൂക്കം വരെ പ്രത്യേക ഫീസ് വാങ്ങാന്‍ പാടില്ല.
കുറഞ്ഞ വിലക്ക് വിമാനയാത്രകള്‍ വില്‍ക്കുന്ന വിമാന കമ്പനികള്‍ ചെക്ക് ഇന്‍ ബാഗേജിന് പ്രത്യേക ഫീസ് വാങ്ങുന്നതിന് എതിരായി യൂറോപ്യന്‍ കോടതിയില്‍ വന്ന നരവധി കേസുകളിലാണ് ഈ വിദഗ്ദ്ധ റിപ്പോര്‍ട്ട് നല്‍കിയത്. ഇതനുസരിച്ച്. യൂറോപ്പില്‍ കുറഞ്ഞ വിലകള്‍ക്ക് വിമാനയാത്രകള്‍ നല്‍കുന്ന എയര്‍ലൈനുകള്‍ക്ക് തുടര്‍ന്നും ചെക്ക് ഇന്‍ ബാഗേജുകള്‍ക്ക് പ്രത്യേക ഫീസ് വാങ്ങാം.
ജര്‍മനിയില്‍ കറഞ്ഞ വിലക്ക് ടിക്കറ്റുകള്‍ നല്‍കുന്ന ചീപ്പര്‍ എയര്‍ലൈനുകള്‍ താഴ പറയുന്നവയാണ്. റൈന്‍ എയര്‍, ഈസി ജെറ്റ്, ഫ്ലൈബി, വിസ് എയര്‍, ജര്‍മന്‍ വിംഗ്‌സ്, ഇന്റര്‍ സ്‌കൈ.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍
https://www.facebook.com/Malayalivartha