കരയുന്ന പരിശുദ്ധ മാതാവിനെ മലയാളികള്‍ ദര്‍ശനം നടത്തി
ഇറ്റലിയിലെ 1953 സിറാകുസായില്‍ പരിശുദ്ധ മാതാവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വാര്‍ത്തതിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മെസീന പാത്തി രൂപതയില്‍ നിന്നും അഭിവന്ദ്യ ബിഷപ്പ് ഇഗ്നാസിയോ സാംബിറ്റോയുടെ നേതൃത്വത്തില്‍ ഇറ്റലിക്കാരും മലയാളികളും ചേര്‍ന്ന് തീര്‍ത്ഥാടനം നടത്തി. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
പാത്തി ഇടവക ദേവാലയത്തില്‍ നിന്നും ഫാ.ആഞ്‌ജലോ കൊസ്‌താന്‍സയുടെ നേതൃത്വത്തില്‍ ഇറ്റലിക്കാരോടൊപ്പം മലയാളികളും പങ്കുചേര്‍ന്നു. മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കണ്ണീര്‍ വാര്‍ന്ന സ്ഥലത്ത് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്‌തു.
എല്ലാപേര്‍ക്കും ഭക്തിനിര്‍ഭരമായിരുന്ന ഈ യാത്ര ജീവിതത്തിലെ വേറിട്ട ഒരനുഭവമായി മാറി. 1953 ആഗസ്റ്റ് മുതല്‍ സെപ്‌റ്റംബര്‍ വരെ സിറാകുസായിലുള്ള മാതാവിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വാര്‍ന്നതായി ശാസ്‌ത്രീയമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ സ്ഥിതീകരിച്ചു. പോപ് പോള്‍ പന്ത്രണ്ടാമന്റെ കാലത്ത് 1953 ഡിസംബര്‍ 13 നാണ് ഇത് സംബന്ധിച്ചുള്ള സ്ഥിതീകരണം വന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇത് സ്ഥിതീകരിച്ചിരുന്നു. സിറാകുസിലെ മാതാവിന്റെ പേരില്‍ അനേകം അത്ഭുതപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നതായി അറിയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha