സ്‌പെയിനില്‍ ഗര്‍ഭഛിദ്ര നിരോധ നിയമം നിലവില്‍ വന്നു
സ്‌പാനിഷ് തെരുവുകളില്‍ പ്രതിഷേധ ജ്വാല ആളിപടര്‍ന്ന ഗര്‍ഭഛിദ്ര നിരോധ നിയമം പാര്‍ലമെന്റ് പാസ്സാക്കി. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്നാണ് നര്‍ഭഛിദ്രനിയമം പാര്‍ലമെന്റില്‍ 151 നെതിരെ 183 വോട്ടുകള്‍ക്ക് പാസ്സാക്കി.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ വളരെ രഹസ്യമായ വോട്ടെടുപ്പിലൂടെയാണ് നിയമം നിലവിലായത് . ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭഛിദ്രത്തിനെ തടയാനാണ് സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കിയത് .
ഡിസംബറില്‍ ഇത് അവതരിപ്പിച്ചെങ്കിലും രാജ്യത്തിനകത്തും പുറത്തും വനിതാസംഘടനകളുടെ എതിര്‍പ്പുണ്ടായി. വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയ്‌താണ് പാര്‍ലമെന്റ് ഇത് ഇപ്പോള്‍ നടപ്പിലാക്കിയത്.
ബലാത്സംഗകേസുകളിലും വളരെ വിഷമം നേരിടുന്ന ആരോഗ്യ പ്രശ്‌നമുണ്ടാകുമ്പോഴും മാത്രം ഗര്‍ഭഛിദ്രം അനുവദിക്കുന്നതാണ് പുതിയ നിയമം. 2010ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തില്‍ നിന്ന് ഭേദഗതികളോടെയാണ് ഇപ്പോള്‍ പുതിയ നിയമം നിലവില്‍ വന്നത് .
സ്‌പെയില്‍ ഗര്‍ഭഛിദ്രനിരോധനനിയമം നിലവില്‍ വരുമ്പോള്‍ വിദേശരാജ്യങ്ങളഇലേക്ക് സ്‌ത്രീകളുടെ പ്രവാഹം കൂടുമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
അഭിപ്രായ സര്‍വേയില്‍ 80 ശതമാനത്തോളം എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും രാജ്യവ്യാപകമായി ഫെമിനിസ്റ്റ് സംഘടനകളും രംഗത്തെത്തി.
കാത്തലിക് ചര്‍ച്ചിന്റെ ശക്തമായ പിന്തുണയോടെയാണ് പ്രാധാനമന്ത്രി മരിയാനോ റജോസ് പാര്‍ലമെന്റില്‍ ഗര്‍ഭഛിദ്ര നിയമം പാസ്സാക്കിയത് .
https://www.facebook.com/Malayalivartha