ബെല്‍ജിയത്ത് കുട്ടികളുടെ ദയാവധത്തിന് അനുമതി
കുട്ടികളുടെ ദയാവധത്തിന് അനുമതി നല്‍കുന്ന ബില്ല് ബെല്‍ജിയം പാര്‍ലമെന്റ് പാസ്സാക്കി. മരണകാരണമായ മാരകരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് കഠിനമായ വേദനയില്‍ നിന്ന് മുക്തി നേടുന്നതിനുവേണ്ടിയാണ് ദയാവധത്തിന് സഭ അംഗീകാരം നല്‍കിയത്. കുട്ടികളുടെ ദയാവധത്തിന് അനുമതി നല്‍കുന്ന ആദ്യരാജ്യമായി ബെല്‍ജിയം.
142 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 44 നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. 12 പേര്‍ വോട്ടു ചെയ്‌തില്ല. ഈ ബില്‍ അവിടത്തെ ഫിലിപ്പ് രാജാവ് ഒപ്പു വയ്‌ക്കുന്നതോടുകൂടി ബില്‍ നിലവില്‍ വരും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ദയാവധത്തിന് 2002 ല്‍ അനുമതി നല്‍കിയിരുന്നു. ആ ബില്ലാണ് ഭേദഗതി വരുത്തി 18 വയസ്സിനു താഴെ പ്രായമുള്ള മാരകരോഗമുള്ള കുട്ടികളെ ദയാവധത്തിന് വിധേയമാക്കുന്നതിന് അനുമതി നല്‍കിയത്.
എന്നാല്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ലോകമെങ്ങും വ്യാപകമായി. റോമന്‍ കത്തോലിക്കാ സഭയും രാജ്യത്തെ ശിശുരോഗവിദഗ്‌ദ്ധരും ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha