ഒമ്പതു വയസ്സുകാരി ഏഴുമാസംകൊണ്ട് 364 പുസ്‌തകങ്ങള്‍ വായിച്ചു
ലണ്ടനില്‍ ഏഴു മാസത്തിനിടയില്‍ ആഷ്‌ലിയില്‍ ഫെയ്‌ത് എന്ന ഒമ്പതു വയസ്സുള്ള പെണ്‍കുട്ടി വായിച്ചു തീര്‍ത്തത് 364 പുസ്‌തകങ്ങളാണ്. ടി.വി പരിപാടികളും കമ്പ്യൂട്ടര്‍ഗെയിമെല്ലാം മാറ്റി വച്ചിട്ടായിരുന്നു ഫെയ്‌ത്തിന്റെ ഈ വായന.
കുട്ടിക്കാലം മുതലേ പുസ്‌തകത്തോട് അമിതമായ താത്‌പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥിനിയാണെന്ന് ഡെയ്‌ലി എക്‌സ്‌പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കുഞ്ഞിനെ ഏറെ പ്രചോദനം നല്‍കിയത് അധ്യാപകരായിരുന്നു.
വായന ഭാവന വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നാണ് ഫെയ്‌ത്തിന്ററെ അഭിപ്രായം. കമ്പ്യൂട്ടര്‍ ഗെയിമുകളും ചെലിവിഷനും ഭാവനയെ തളച്ചിടുമെന്നും അവള്‍ വിശ്വസിക്കുന്നു.
കരാട്ടേയും നെറ്റ്‌ബാളും ഫെയ്‌ത്തിന്റെ വിനോദങ്ങളാണ് .
https://www.facebook.com/Malayalivartha