പാക്കറ്റ് ഭക്ഷണങ്ങള്‍ അപകടകരം
മനുഷ്യശരീരത്തിന് പാക്കറ്റിലെ ഭക്ഷണം കഴിക്കുന്നത് അപകടം ചെയ്യുമെന്ന് വീണ്ടും കണ്ടെത്തുന്നു. വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസവസ്‌തുക്കള്‍ ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇവ ക്രമേണ മനുഷ്യശരീരത്തെ അപായപ്പെടുത്തുമെന്നും ജേര്‍ണലായ എപിഡെര്‍മിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഫോര്‍മാല്‍ഡിഹൈഡ് അമിതമായി ഉപയോഗിക്കുന്നത് അര്‍ബുദത്തിന് കാരണമാകുന്നു. കൂടുതലായും ലഘുപാനീയങ്ങള്‍ക്കുവേണ്ടിയുള്ള കുപ്പികളിലും മെലാമിന്‍ പാത്രങ്ങളിലുമാണ് കാണുന്നത്. ട്രൈക്‌ളോസാന്‍ , ബിസ്‌ഫെനോള്‍ എ ട്രിബ്യൂടൈലിന്‍ തുടങ്ങി ഉപയോഗിക്കുന്ന നാലായിരത്തോളം വസ്‌തുക്കളില്‍ പലതും വളരെയേറെ അപകടം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .
https://www.facebook.com/Malayalivartha