ബ്രിട്ടന്‍ ഒരു പൗണ്ടിന്റെ നാണയം പിന്‍വലിക്കുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ പ്രചാരത്തിലുള്ള ഒരു പൗണ്ടിന്റെ നാണയങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഴയ ത്രീപെന്നി ബിറ്റിന്റെ രൂപത്തിലായിരിക്കും പുതിയ നാണയം പുറത്തിറക്കുക. 2017 മുതല്‍ പുതിയ നാണയം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. വ്യാജ നാണയങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിലവിലുള്ളവ പിന്‍വലിച്ച് പുതിയവ വിപണിയിലിറക്കുന്നത്.
1971 ല്‍ പിന്‍വലിക്കപ്പെട്ട 12 വശങ്ങളുള്ള നാണയത്തിന്റെ രൂപത്തിലാണ് പുതിയത് പുറത്തിറക്കുന്നത്. എളുപ്പത്തില്‍ വ്യാജന്‍ നിര്‍മിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കും രൂപകല്‍പ്പന എന്നാണ് അവകാശവാദം. 1937 മുതല്‍ പ്രചാരത്തിലായ ഈ നാണയം 1971 വരെ നിലവിലുണ്ടായിരുന്നു.
പുതിയ നാണയത്തിന്റെ അവതരണത്തെക്കുറിച്ച് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പുതിയ ബജറ്റില്‍ പ്രഖ്യാപനം നടത്തി. നേരത്തെ ഓസ്‌ബോണ്‍ രാജ്ഞിയെ സന്ദര്‍ശിച്ച് രണ്ടു നിറത്തിലുള്ള പുതിയ നാണയത്തിന്റെ മാതൃക കാണിച്ചിരുന്നു.
യൂറോയെപ്പോലെ ഗോള്‍ഡ് സില്‍വര്‍ നിറങ്ങളിലുള്ള നാണയം പ്രചാരത്തിലാകുന്നതോടെ കൗണ്‍സിലുകളും മറ്റു സ്ഥാപനങ്ങളും പാര്‍ക്കിങ് മീറ്ററുകള്‍ , വെന്‍ഡിങ് മെഷീനുകള്‍ , ഷോപ്പിങ് ട്രോളികള്‍ എന്നിവയില്‍ മാറ്റം വരുത്തേണ്ടിവരും. ഇപ്പോഴുള്ള 45 ദശലക്ഷം നാണയങ്ങള്‍ വ്യാജമാണെന്നും റിപ്പോര്‍ട്ടുണ്ട്.
വാര്‍ത്ത അയച്ചത്: ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha