ജര്‍മനിയിലെ യാത്രാ വാഹനങ്ങള്‍ക്ക് ഹൈവേ ടോള്‍ വരുന്നു -
സമ്മര്‍ അവധിക്ക് ശേഷം ജര്‍മന്‍ ഹൈവേകളില്‍ യാത്രാ വാഹനങ്ങള്‍ക്ക് ടോള്‍ പിരിക്കകനുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്‌സാര്‍ ഡോബ്രിന്‍ഡട് 'ഓട്ടോ ബില്‍ഡ്' എന്ന ഓട്ടോ മാസികയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ഓടുന്ന ദൂരം അനുസരിച്ച് ഇപ്പോള്‍ തന്നെ ടോള്‍ പിരിവ് നടത്തുന്ന്.
യാത്രാ വാഹനങ്ങളുടെ വാര്‍ഷിക ടോള്‍ 100 യൂറോ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതുപോലെ ഒരു പ്രാവശ്യം ഉപയോഗിക്കാവുന്നതും , കുറച്ച് കിലോമീറ്ററുകള്‍ മാത്രം ഓടിക്കാനുള്ളതുമായ വിജിനെറ്റുകള്‍ (ടോള്‍ ലേബലുകള്‍) ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജര്‍മന്‍ യാത്രാ വാഹന ഉടമകള്‍ക്ക് വാഹന നികുതിയില്‍ ഇളവ് നല്‍കി അവരുടെ യാത്രാഭാരം കുറക്കുമോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടല്ല എന്ന മറുപടിയാണ് ഗതാഗത മന്ത്രി നല്‍കിയത്.
ഈ പുതിയ ഹൈവേ ടോള്‍ നിയമ നിര്‍മ്മാണ ആലോചന ഇപ്പോള്‍ തന്നെ കൂടുതല്‍ വാഹന നികുതി നല്‍കി വരുന്ന ജര്‍മനിയിലെ യാത്രാ വാഹന ഉടമകള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കും. ഈ ആലോചനക്ക് എതിരെ ജര്‍മന്‍ യാത്രാ വാഹന ഉടമകള്‍ക്കൊപ്പം ശക്തമായി പ്രതികരിക്കുമെന്നും മോട്ടോര്‍ വാഹന ഉടമകളുടെ ഓട്ടോമൊബൈല്‍ ക്ലബ്ബ് ആയ എ.ഡിഎ.സി. പ്രസ്താവിച്ചു. ജര്‍മന്‍ കാര്‍ നിര്‍മ്മാണ കമ്പനികളും ടോള്‍ പിരിവ് നിയമ നിര്‍മ്മാണ ആലോചനയെ ശക്തിയായി എതിര്‍ക്കുന്നു.
https://www.facebook.com/Malayalivartha