ഒ.ഐ.സി.സി. ജര്‍മനി റീജിയന്‍ സമ്മേളനം നടത്തി
ബര്‍ലിന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ ഫ്രാങ്ക്ഫര്‍ട്ട് റീജിയന്റെ പ്രവര്‍ത്തക സമ്മേളനം നടന്നു. യോഗത്തില്‍ യൂറോപ്പ് കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് പ്രതിനിധി സാജന്‍ മണമയില്‍ സ്വാഗതം ആശംസിച്ചു.
ഈ വര്‍ഷം ജൂണില്‍ ലണ്ടനില്‍ നടക്കുന്ന യൂറോപ്പ് സമ്മേളനത്തിന്റെയും 2015 ആഗസ്ത് 20 മുതല്‍ 23 വരെ ബര്‍ലിനില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന്റെയും ഒരുക്കങ്ങളെക്കുറിച്ച് ജിന്‍സണ്‍ എഫ് വര്‍ഗീസ് വിശദമായി സംസാരിച്ചു.
റീജിയന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ബിജന്‍ കൈലാത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഒഐസിസിയ്ക്ക് ജര്‍മനിയിലെ മലയാളികള്‍ നല്ലവരവേല്‍പ്പാണ് നല്‍കുന്നതെന്ന് ഒഐസിസി മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസ് പുതുശ്ശേരി യോഗത്തില്‍ അറിയിച്ചു. ജര്‍മനിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒഐസിസി പതിമൂന്നു റീജിയനുകളിലും മെംബര്‍ഷിപ്പ് ക്യമ്പയിന്‍ നടത്തുമെന്ന് ജോസ് പുതുശ്ശേരി അറിയിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനങ്ങളിലൊന്നായ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും ഭരണരംഗത്തും കൂടുതല്‍ പങ്കു നല്‍കണമെന്നുള്ള ആശയത്തെ അടിസ്ഥാനമാക്കി മേരി കലയംകേരില്‍, സുധ വെള്ളാപ്പള്ളില്‍, മേരി പുതുശ്ശേരി എന്നിവര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജോസഫ് വെള്ളാപ്പള്ളില്‍, വിനോദ് ബാലകൃഷ്ണ, ജോസ് ആല്‍ബത്ത്, ടോമി, വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ സജീവമായി പങ്കെടുത്തു.
ജര്‍മനിയിലെ ഒഐസിസിയെ പതിമൂന്ന് റീജിയനുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൊളോണ്‍:തോമസ് പഴമണ്ണില്‍, ജോസ്, ഷീബാ കല്ലറയ്ക്കല്‍. ബോണ്‍: ഡോ. മേരിമ്മ ചെറിയാന്‍, ജോസ് തോമസ്. ക്രേഫെല്‍ഡ് : ഫ്രാന്‍സിസ് കണ്ണങ്കേരില്‍, കുട്ടിച്ചന്‍ പാംപ്‌ളാനിയില്‍. ഡ്യൂസ്സല്‍ഡോര്‍ഫ്: സെബാസ്റ്റ്യന്‍ കോയിക്കര, സണ്ണി വേലൂക്കാരന്‍. ഡോര്‍ട്ട്മുണ്ട്:സോബിച്ചന്‍ ചേന്നങ്കര. സ്റ്റുട്ട്ഗാര്‍ട്ട്: ജോസഫ് വെള്ളാപ്പള്ളില്‍, വിനോദ് ബാലകൃഷ്ണ. ഹൈഡല്‍ബര്‍ഗ്: ബേബി കലയംകേരില്‍, സാറാമ്മ കണ്ണന്താനം. ഹാനോവര്‍:മാത്യു പേരങ്ങാട്, പീറ്റര്‍ ചെല്ലിയാംപുറം,ബേബി കൊടിയാട്ട്. ന്യൂറന്‍ബര്‍ഗ്:ഷൈന്‍ പഴയകരിയില്‍, വികാസ് മണ്ണംപ്ലാക്കല്‍. ഫ്രാങ്ക്ഫര്‍ട്ട്: ബിജന്‍ കൈലാത്ത്, സാജന്‍ മണമേല്‍, ജോസഫ് ഫീലിപ്പോസ്. ഹാംബുര്‍ഗ്: ബാബു തോമസ്,പോള്‍ അട്ടിപ്പേറ്റി. മ്യൂണിക്:ജോണ്‍സണ്‍ ചാലിശേരി. ബര്‍ലിന്‍: തോമസ് കണ്ണങ്കേരില്‍, മോഹനചന്ദ്രന്‍ എന്നിവരാണ് റീജിയന്‍ പ്രതിനിധികള്‍. ജോണ്‍ കൊച്ചുകണ്ടത്തിലാണ് ജര്‍മനിയിലെ കോര്‍ഡിനേറ്റര്‍.
ഒഐസിസിയുടെ അടുത്ത റിജിയന്‍ സമ്മേളനം ഹൈഡല്‍ബര്‍ഗില്‍ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഹൈഡല്‍ബര്‍ഗ് പ്രതിനിധി ബേബി കലയംകേരില്‍ നന്ദി പറഞ്ഞു.
കേന്ദ്രത്തില്‍ യുപിഎ യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരണമെന്നും കേരളത്തിലെ യുഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഏകാഭിപ്രായം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ നാട്ടിലെ കുടുംബ, ബന്ധുമിത്രാദികളില്‍ ഇക്കാര്യത്തില്‍ ബോധവത്കരിയ്ക്കണം നടത്തണമെന്നുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു.
ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha