മധുവിധു കൊലപാതകം: ഇന്ത്യന്‍ വംശജനെ വിചാരണയ്‌ക്കായി കൈമാറി
ബ്രിട്ടനിലെ പല കെയര്‍ഹോമുകളുടെ ഉടമയായ ബിസിനസുകാരനാണ് ശ്രീയന്‍ ദിവാനി. 2010 നവംബറില്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് ശ്രീയന്റെ ഭാര്യ ഇന്ത്യന്‍ വംശജയായ അന്നി (31) വെടിയേറ്റു മരിച്ചത്. സ്വീഡിഷ് പൗരത്വമുള്ള മുന്‍ മോഡലായിരുന്നു അവര്‍. കൊലപാതകം ആസൂത്രണം ചെയ്‌തതു ശ്രീയനാണെന്നു പിന്നീടു കണ്ടെത്തി. ഇന്ത്യന്‍ വംശജരായ നവദമ്പതികള്‍ പരമ്പരാഗത വിവാഹാഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തിയ ശേഷം ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കന്‍ അധികൃതരുടെ അറിയിപ്പു പ്രകാരം ബ്രിട്ടിഷ് അധികൃതര്‍ 2010 ഡിസംബര്‍ ഏഴിനു പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്‌റ്റ് വാറന്റിനു വിധേയനായി ശ്രീയന്‍ പൊലീസിനു കീഴടങ്ങിയെങ്കിലും വിചാരണ നേരിടാന്‍ തക്ക മാനസികാരോഗ്യം ശ്രീയനില്ലെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.
അന്നിയുമൊത്തു ശ്രീയന്‍ പശ്‌ചിമ കേപ്‌ടൗണിലെ കുറ്റവാളി വിഹാര മേഖലയായ ഗുഗുലേത്തു ടൗണ്‍ഷിപ്പിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പേര്‍ കാര്‍ ആക്രമിക്കുകയും ഡ്രൈവറെ പുറത്താക്കി അന്നിയെ കൊല്ലുകയും ചെയ്‌തെന്നായിരുന്നു ആദ്യ വാര്‍ത്ത. സംഭവത്തിലെ ദുരൂഹതകള്‍ അനാവരണം ചെയ്‌ത പൊലീസ് കൊലപാതകം ആസൂത്രിതമാണെന്നും ശ്രീയന്‍ ഡ്രൈവര്‍ക്ക് 15,000 റാന്‍ഡ് (1379 പൗണ്ട്) കൊടുത്ത് ആക്രമണ നാടകം നടത്തുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു. ഡ്രൈവര്‍ സോളാ ടോങ്കോ കോടതിയില്‍ കുറ്റം സമ്മതിച്ചതോടെയാണ് ശ്രീയനെതിരെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മധുവിധു ആഘോഷത്തിനായുള്ള യാത്രയ്‌ക്കിടെ വധു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബിസിനസുകാരന്‍ ശ്രീയന്‍ ദിവാനിയെ വിചാരണയ്‌ക്കായി ദക്ഷിണാഫ്രിക്കയ്‌ക്കു കൈമാറി. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിലേക്കുള്ള വിമാനത്തില്‍ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടിന് ശ്രീയന്‍ പ്രകാശ് ദിവാനിയെ അയച്ചതായി സ്‌കോട്‌ലന്‍ഡ്‌യാര്‍ഡ് പൊലീസ് അറിയിച്ചു. ഇയാളെ കേപ്‌ടൗണില്‍ നിന്നും കോടതിയിലേക്കു കൊണ്ടുപോകും.
https://www.facebook.com/Malayalivartha