വത്തിക്കാന്‍ തിരക്കിലാണ്, മാര്‍പ്പാപ്പ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് വോട്ട് ചെയ്യാം
കേരളത്തില്‍ നിന്നുള്ള രണ്ട് കര്‍ദിനാള്‍മാരടക്കം ഇന്ത്യയില്‍നിന്നും അഞ്ചുപേര്‍ക്ക് വോട്ടവകാശമുണ്ട്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭയിലെ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ്, കര്‍ദിനാള്‍മാരായ ഐവാന്‍ ഡയസ്, ടെലസ്‌ഫോര്‍ടോപ്പോ, ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരായിരിക്കും ഇന്ത്യയില്‍ നിന്നും വോട്ടുചെയ്യുക. 80 വയസ്സ് പിന്നിട്ട കര്‍ദിനാള്‍മാരായ പിമന്‍റാ, ലൂര്‍ദ്‌സ്വാമി എന്നിവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയോട് ചേര്‍ന്ന സിസ്റ്റെയിന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് ചേരുന്നത്. 80 വയസ്സ് കഴിയാത്ത കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇക്കുറി 120 കര്‍ദിനാള്‍മാര്‍ക്ക് വോട്ട് ചെയ്യാം.
യൂറോപ്പില്‍ നിന്നുള്ളവരാണ് ഏറെയും മാര്‍പാപ്പമാരായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ വോട്ടവകാശമുള്ള ആര്‍ക്കുവേണമെങ്കിലും മാര്‍പാപ്പയാകാം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ രീതിയില്‍ അപ്രതീക്ഷിതമായി സ്ഥാനാരോഹണം ചെയ്യപ്പെട്ടയാളാണ്.
വത്തിക്കാനില്‍ 'കര്‍മലിണ്ടോ' പദവിയിലുള്ള കര്‍ദിനാളാണ് സാധാരണ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുക. നിലവില്‍ ഇറ്റലിക്കാരനായ തര്‍ച്ചീസോ ബര്‍ത്തോമയാണ് ഈ ചുമതല വഹിക്കുന്നത്. വിരമിച്ച മാര്‍പാപ്പയുടെ താത്പര്യം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
https://www.facebook.com/Malayalivartha