സോള്‍ തീര്‍ഥാടനം ഭക്തിസാന്ദ്രമായി
ജന്മനാട്ടിലെ പീഢാനുഭവ തീര്‍ഥയാത്രയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള സോള്മലകയറ്റം മലയാളികള്‍ക്ക് നവ്യാനുഭവമായി. രാവിലെ 11ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് ശേഷം പീഢാനുഭവ ചരിത്രവായനയും ദിവ്യകാരുണ്യ സ്വീകരണവും നടന്നു.
റവ. ആന്റണി പെരുമായന് ദുഃഖവെള്ളി സന്ദേശം നല്കി. ഫാ. പോള്‍ മോര്‍ലി തിരുകര്‍മങ്ങളില്‍ സഹകാര്‍മികനായിരുന്നു. മലയിറക്കത്തെ തുടര്‍ന്ന് അടിവാരത്തില്‍ നടത്തിയ നേര്‍ച്ചക്കഞ്ഞി കുടിച്ചശേഷം എല്ലാവരും പ്രാര്‍ഥനയോടെ പിരിഞ്ഞു.
സാബു ചുണ്ടക്കാട്ടില്‍
https://www.facebook.com/Malayalivartha