യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം ആഘോഷിച്ചു
സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷ വും ഏപ്രില്‍ 13ാം തിയതി ഞായറാഴ്ച മുതല്‍ ഏപ്രില്‍ 19ാം തീയ്യതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് െ്രെഡവിലുള്ള സെന്‍റ് ക്ലെമെന്‍റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു.
ഏപ്രില്‍ 13ാം തീയ്യതി ഞായറാഴ്ച സെന്‍റ് ക്ലെമെന്‍റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ11,45 ന് പ്രഭാത നമസ്‌കാരവും , പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്ന് ഫാ.എല്‍ദോ ചിറങ്ങരയുടെ മുഖ്യകാര്‍മി കത്വത്തില്‍ വി.കുര്‍ബാനയും, അകമാന സുറിയാനി സഭയുടെ പരമ അദ്ധ്യഷന്‍ മോരാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖ പ്രഥമന്‍ ബാവയുടെ അനുസ്മരണ ശുശ്രുഷ കളും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരുന്നു
ഏപ്രില്‍ 14,15,തീയ്യതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്ത്ഥയനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിരുന്നു.
ഏപ്രില്‍ 16ാം തീയ്യതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍ സെന്‍റ് ക്ലെമെന്‍റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും,
6 മണിക്കു സന്ധ്യാ പ്രാര്ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹ കുര്‍ബാനയും,അപ്പം മുറിക്കലും നടന്നു.
ഏപ്രില്‍ 17ന് വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, ഏപ്രില്‍ 18ന് രാവിലെ 7ന് 'ദു:ഖ വെള്ളിയാഴ്ച' രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്‍റെ സ്മരണയായ ദു:ഖവെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍ 18ാം തീയ്യതി രാവിലെ 7ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്ന് കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിച്ചു.
കുടുതല്‍ വിവരങ്ങള്ക്ക് :
വികാരി റവ.ഡോ;ബിജി ചിറത്താലാട്ട് 07460235878
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാര്‍ മാത്യു ബിനോജ് ,07914766095 , 01224443107
റജി സി.പോള്‍ 07828206838
ജോബി പി. പോള്‍ 07943254378
ജോണ്‍ വര്‍ഗീസ് 07737783234
ജീസ് കുറിയാക്കോസ് 07854019523
ജിജോ തോമസ് 07853925786
എല്‍ദോ തോമസ് 07947296653
റീന ജോര്‍ജ് 07507393049
വാര്‍ത്ത അയച്ചത്: രാജു വേലംകാല
https://www.facebook.com/Malayalivartha