നേട്ടം ക്രൈസ്‌തവ കലകളില്‍ നടത്തിയ ഗവേഷണത്തിന്
സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് മുന്‍ വികാരിയായിരുന്ന ഫാ. അജി (അജിയാന്‍) ജോര്‍ജിന് െ്രെകസ്തവ കലകളില്‍ നടത്തിയ പഠനത്തിന് റോമിലെ പൊന്തിഫിക്കല്‍ ജോര്‍ജിയന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ജ്യോതി സാഹിയുടെ ചിത്രകലയെ അടിസ്ഥാനമാക്കി അവ എങ്ങനെ ഭാരതീയ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ സുവിശേഷ മൂല്യങ്ങള്‍ലുമായി സമന്വയിപ്പിച്ച് സാമുഹ്യസാംസ്‌കാരിക രംഗങ്ങളില്‍ പകര്‍ന്നു നല്‍കുന്നുവെന്നാണ് ഫാ. ഡോ. അജിയാന്‍ ഗവേഷണം നടത്തിയത്.
കോട്ടയം സ്വദേശിയായ ഫാ. അജിയാന്‍, ബിരുദവും മാസ്റ്റര്‍ ബിരുദവും റോമിലെ ജോര്‍ജിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. അതേ സര്‍വ്വകലാശാലയിലെ 'ബെസ്റ്റ് സ്റ്റ്യുഡെനറ് ഇന്‍ കമ്മ്യുണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍ ' ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം സോഷ്യല്‍ കമ്മ്യുണിക്കേഷനിലാണ് മുഖ്യ ബിരുദങ്ങള്‍ എല്ലാം നേടിയിരിക്കുന്നതും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റില്‍ നിന്നും ഡെവലപ്പ്‌മെന്റല്‍ കമ്മ്യുണിക്കേഷനില്‍ പി ജി ഡിപ്ലോമയും, പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്ഥാപനത്തില്‍ നിന്നും ചലച്ചിത്ര നിരൂപണത്തില്‍ സേര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയട്ടുണ്ട്. ഇറ്റലിയിലെ സോള്‍ ടെലിവിഷനില്‍ പ്രോഗ്രാം പ്രൊഡ്യുസറായിരുന്ന അദ്ദേഹം കേരളത്തിലെ ശാലോം തുടങ്ങിയ ചാനലുകള്‍ക്ക് വേണ്ടി വിവിധ ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ചട്ടുണ്ട്.
ഇറ്റലിയിലും ജര്‍മനിയിലും സ്വന്തമായി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഫാ. അജിയാന്‍ സംഘടിപ്പിച്ചട്ടുണ്ട്. ഈ മേഖലയില്‍ െ്രെകസ്തവ കലകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി വിപുലമായ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുവാന്‍ അദ്ദേഹം ഭാവിയില്‍ പദ്ധതിയിടുന്നുണ്ട്. സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ മുളംതുരുത്തിയിലുള്ള സെമിനാരിയില്‍ 2014 ജൂണ്‍ മുതല്‍ ഫാ. അജിയായിരിക്കും കമ്മ്യുണിക്കേഷനില്‍ ക്ലാസുകള്‍ നല്‍കുന്നത്.
വാര്‍ത്ത അയച്ചത്: ജോബി ആന്റണി
https://www.facebook.com/Malayalivartha