ജനപ്രതിനിധി സഭകളില്‍ പ്രവാസി പ്രാതിനിധ്യം ഉറപ്പുവരുത്തണം: പ്രവാസി മലയാളി ഫെഡറേഷന്‍
പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒരു രാഷ്‌ട്രിയ പാര്‍ട്ടിയും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലും നിയമസഭകളിലും ഉന്നയിക്കുവാന്‍ തങ്ങളുടെ പ്രതിനിധികളെ നേമിനേറ്റര്‍ ചെയ്യണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രിയന്‍ ഘടകം ആവശ്യപ്പെട്ടു.
കേരളജനസംഖ്യയില്‍ ഗണ്യമായ ശതമാനമുള്ള നാടിന്റെ വരുമാനത്തിന്റെ 40 ശതമാനം സമ്പാദിച്ചുകൊടുക്കുന്ന പ്രവാസിമലയാളിയെ സകല രാഷ്‌ട്രിയപാര്‍ട്ടികളും അവഗണിക്കുന്നു. ഇതിന് അടിയന്തിരപരിഹാരം ആവശ്യമാണ്. ഇതിലേക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ഉടനടിയുള്ള ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
കോട്ടയത്തുവെച്ചു നടക്കുന്ന പ്രവാസി മലയാളി ആഗോള സംഗമത്തില്‍ ഓസ്‌ട്രിയയില്‍ നിന്നും 5 പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രവാസി മലയാളി ഓസ്‌ട്രിയന്‍ പ്രസിഡന്റ് അവറാച്ചന്‍ കരിപ്പാക്കാട്ടിന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, രാജന്‍ കുറുന്തോട്ടിക്കന്‍, സോജാ ചേലപ്പുറം, തോമസ് ഇലഞ്ഞിക്കല്‍, സുനില്‍ കോര, ലിനോ പാറക്കല്‍ എന്നിവര്‍ സംസാരിച്ചു. മനോജ് അവിരാപ്പാട്ട് യോഗത്തിന് നന്ദി പറഞ്ഞു.
വാര്‍ത്ത* ഷിജി ചീരംവേലില്‍
https://www.facebook.com/Malayalivartha