സപ്തഭാഷ നിഘണ്ടു പ്രകാശനചടങ്ങില്‍ ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും
ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി വംശജയായ കോണ്‍ഗ്രസ് വനിതാ എം പി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും. ഗ്രീന്‍ പാര്‍ട്ടി, ഓസ്ട്രിയയിലെ വിവിധ സമൂഹങ്ങളുടെ ഉദ്ഗ്രഥനത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യ വക്താവ് കൂടിയാണ് ആലേവ്.
ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസ്സിയെ പ്രതിനിധികരിച്ച് ദീപക് ഓജയും ചടങ്ങില്‍ പങ്കെടുക്കും. ആലേവ് കോറുണില്‍ നിന്നും അദ്ദേഹം നിഘണ്ടുവിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. വിയന്നയിലെ വിവിധ മേഖലകളില നിന്നും പ്രത്യേകിച്ച് അര്‍ബൈതെര്‍ കാമറില്‍ നിന്നും പുതിയ സംരഭത്തിന് വിജയാശംസകള്‍ നേര്‍ന്നു.
ഓസ്ട്രിയന്‍ മലയാളിയായ ആന്റണി പുത്തന്‍പുരയ്ക്കല്‍ തയ്യാറാക്കിയ മെയ് 16ന് വിയന്നയിലെ 22മത്തെ ജില്ലയിലുള്ള തിയഡോര്‍ ക്രാമര്‍ സ്ട്രാസെ മൂന്നിലാണ് പ്രകാശനചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഗ്രന്ഥകര്‍ത്താവ് ക്ഷണിച്ചു.
പ്രകാശനചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണ്. അതിഥികള്‍ക്ക് റിഫ്രെഷ്‌മെന്റ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിഘണ്ടു സന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും firstvisualdictionary@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
Date: 16 May 2014, Time:17.30 hrs, Address: AHS Theodor Kramer tSr., Theodor Kramer tSr. 3, A-1220 Vienna, Austria.
https://www.facebook.com/Malayalivartha