ചങ്ങനാശേരി എസ്എച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിസംഘം ജര്‍മനിയില്‍
സ്‌കൂള്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ ജര്‍മനിയിലെത്തിയ ചങ്ങനാശേരി എസ്എച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്‌ളാദത്തിലാണ്. ഏപ്രില്‍ 26 ന് ജര്‍മനിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ എസ്എച്ചിലെ സ്‌കൂളിലെ 10 വിദ്യാര്‍ത്ഥികളാണ് വിമാനമിറങ്ങിയത്. ഇവരെ സ്വീകരിയ്ക്കാന്‍ പത്ത് ജര്‍മന്‍ കുടുംബങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവരെ അവരവരുടെ കുടുംബങ്ങളിലേയ്ക്കു കൊണ്ടുപോയി.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ജര്‍മന്‍ റോഡുകളുടെ നിര്‍മ്മാണത്തെപ്പറ്റിയും അതിന്റെ രൂപകല്‍പ്പനയെപ്പറ്റിയുമാണ് ആദ്യം ചോദിച്ചറിഞ്ഞത്. മിക്കവരും കേരളത്തിലെ റോഡുകളെപ്പറ്റി താരതമ്യം ചെയ്ത് ജര്‍മന്‍കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പ്രത്യേകിച്ച് ദേശീയ പാതയുടെ (ജര്‍മന്‍ ഭാഷയില്‍ ഔട്ടോബാന്‍) പ്രാധാന്യവും അതിന്റെ പ്രത്യേകതകളും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ജര്‍മനിയിലെ ഡ്രൈവിംഗ് സിസ്റ്റം വളരെയേറെ ഇഷ്ടപ്പെട്ട കുട്ടികള്‍ കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെപ്പറ്റിയാണ് ജര്‍മന്‍കാരുമായി പങ്കുവെച്ചത്.
മൂന്നാഴ്ചത്തെ സ്‌കൂള്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുമായിട്ടാണ് മൂന്നു ആണ്‍കുട്ടികളും ഏഴുപെണ്‍കുട്ടികളും ഉള്‍പ്പടെ ചങ്ങനാശേരി എസ്എച്ചിലെ പത്തു വിദ്യാര്‍ത്ഥികള്‍ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടിനടുത്തുള്ള റൂട്ടസ്‌ഹൈം എന്ന നഗരത്തിലെ ഗിംനാസിയം സ്‌കൂളില്‍ വിജ്ഞാന വികാസ പഠനത്തിനായി എത്തിയത്.
കേരളത്തിലെയും ജര്‍മനിയിലെയും സ്‌കൂള്‍കുട്ടികളെ തമ്മില്‍ പാരമ്പര്യ, വിദ്യാഭ്യാസ, സാംസ്‌കാരിക കലാകായിക, പാരിസ്ഥിക പശ്ചാത്തലത്തില്‍ പരസ്പര കൈമാറ്റം നടത്തി കുട്ടികള്‍ക്ക് അറിവിന്റെ പുതുലോകം തുറന്നു നല്‍കുന്ന സ്‌കൂള്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ സ്‌പോണ്‍സണ്‍ ഷ്വെബിഷ്ഹാളിലെ ഇന്ത്യന്‍ ഫോറം ഡയറക്‌റായ കാഞ്ഞിരപ്പള്ളിക്കാരന്‍ കാലാപറമ്പില്‍ സുബി ഡൊമിനിക് എന്ന യുവാവാണ്.
https://www.facebook.com/Malayalivartha