ടിപ്പു സുല്‍ത്താന്റെ മോതിരം 1.42 കോടി രൂപയ്‌ക്ക് ലേലം ചെയ്‌തു
ശ്രീരാമന്റെ നാമം ആലേഖനം ചെയ്‌ത ടിപ്പുസുല്‍ത്താന്റെ സ്വര്‍ണമോതിരം ലണ്ടനില്‍ ലേലംചെയ്‌തു. 41.2 ഗ്രാം തൂക്കംവരുന്ന മോതിരം 1.42 കോടി രൂപയ്‌ക്കാണ് ലേലം ചെയ്‌തത്. ദേവനാഗിരി ലിപിയില്‍ റാം എന്നാണ് മോതിരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ലേല കമ്പനിയായ ക്രിസ്റ്റീസിന്റെ വെബ് സൈറ്റിലൂടെയാണ് ലേലം നടന്നത്. ലേലത്തിലൂടെ മോതിരം സ്വന്തമായ ആളുടെ പേരു രഹസ്യമാക്കിയിരിക്കുകയാണ്. കമ്പനി നിശ്ചയിച്ച മൂല്യത്തിന്റെ പത്തിരട്ടി തുക നല്‍കിയാണ് ഇയാള്‍ മോതിരം സ്വന്തമാക്കിയത്.
ലണ്ടനില്‍ സൂക്ഷിച്ചിരുന്ന മോതിരം 19ാം നൂറ്റാണ്ടില്‍ വെല്ലസ്ലിയുടെ അനന്തരവളെ വിവാഹം ചെയ്‌ത ഫിറ്റ്‌സ്‌റോയ് സോമര്‍സെറ്റ് എന്ന സൈനിക തലവന് വിവാഹ സമ്മാനമായി നല്‍കി. പിന്നീട് സോമര്‍സെറ്റിന്റെ പൗത്രന്റെ മകന്‍ ഫിറ്റ്‌സ്‌റോയ് ജോണിന്റെ കൈവശമായിരുന്നു ഈ മോതിരം. അദ്ദേഹമാണ് ഇത് ലേലത്തിന് നല്‍കിയത്.
1799 ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ യുദ്ധത്തില്‍ ടിപ്പുവിന്റെ വിരലിലുണ്ടായിരുന്ന മോതിരമാണിത്.
1799 മേയ് നാലിന് ശ്രീരംഗപട്ടണം യുദ്ധത്തില്‍ വച്ചായിരുന്നു ടിപ്പു കൊല്ലപ്പെത്. അന്നു കൊല്ലപ്പെട്ട ടിപ്പുവിന്റെ വിരലില്‍ നിന്ന് വെല്ലിംഗ്‌ടണ്‍ ഡ്യൂക്കായിരുന്ന ആര്‍തര്‍ വെല്ലസ്‌ലിയാണ് ഈ മോതിരം ഊരിയെടുത്ത് ബ്രിട്ടനില്‍ എത്തിച്ചത്. മൈസുര്‍ കടുവയെന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്‍ പതിനേഴ് വര്‍ഷമാണ് മൈസൂര്‍ ഭരിച്ചത്. മൈസൂറിലേയ്‌ക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ചെറുത്തു നിന്ന ടിപ്പു ഒടുവില്‍ ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില്‍ വീരചരമം പ്രാപിക്കുകയായിരുന്നു.
ഒരു മുസ്‌ലിം പടത്തലവന്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരം നേടിയ സായിപ്പ് മോതിരം ലണ്ടനില്‍ കൊണ്ടുപോയി വിശകലനം ചെയ്‌തപ്പോഴാണ് റാം എന്ന നാമം അതിലുണ്ടെന്നു മനസിലായത്. അതുകൊണ്ടുതന്നെ ഒരമൂല്യ വസ്‌തുവായി ഈ മോതിരം കണക്കാക്കപ്പെട്ടു.
https://www.facebook.com/Malayalivartha