യുഎഇ സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു
ഭീകരരുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിക്കുന്നു. 25 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഒന്‍പത് വ്യക്തികളുടെയും ചാരിറ്റിയുടെ മറവില്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ചില സംഘടനകളുടെയും പേരാണ് പുതിയ പട്ടികയിലുള്ളത്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഭീകരവാദികളായ വ്യക്തികളുടെയും അത്തരം സംഘടനകളുടെയും പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.
മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍ എന്നിവ ഉടനടി കണ്ടുപിടിക്കാന്‍ തുടങ്ങുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കി.
https://www.facebook.com/Malayalivartha