മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ വീണ്ടും കുറക്കുന്നു
യൂറോപ്യന്‍ യൂണിയന് പാര്ലമെന്െും, യൂറോപ്യന്‍ കമ്മീഷനും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പനുസരിച്ച് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ ഈ ജൂലായ് 01 മുതല്‍ വീണ്ടും കുറക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട ഒരു രാജ്യത്തു നിന്നും നിന്നും മറ്റൊരു യൂറോപ്യന്‍ യൂണിയന് രാജ്യത്തേക്ക് വിളിക്കുന്ന മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ ജൂലായ് 01 മുതല്‍ ഒരു മിനിറ്റിന് 22.61സെന്റും, ഇന്‍കമിംങ്ങ് കോളിന് 5.95 സെന്റുമായി കുറയും. എസ്.എം.എസ്. നിരക്ക് 7.14 സെന്റായിരിക്കും.
ഈ നിരക്കുകള്‍ 2017 ജൂലായ് 01 മുതല്‍ സാധാരണ ജര്‍മനിക്കുള്ളിലെ നിരക്കുകളായി വീണ്ടും കുറയും. ഈ വര്‍ഷം 2014 സമ്മര്‍ അവധിയോടെ നടപ്പാക്കുന്ന ഈ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്ക് കുറക്കല്‍ നടപടി യൂറോപ്പിലുള്ള മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്. ജര്‍മനിയില്‍ തന്നെ ഏതാണ്ട് 79 മില്യന്‍ മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്.
https://www.facebook.com/Malayalivartha