ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു
ജര്‍മനിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ജര്‍മന്‍ ഏവിയേഷന്‍ മന്ത്രിസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ലാങ്ങനില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍. ജര്‍മനിയിലെയും അടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലെയും വിമാന സര്‍വീസുകള്‍ സുരക്ഷിതമായി നിയന്ത്രിക്കകയാണ് 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്ന ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതല. യൂറോപ്പില്‍ വര്‍ദ്ധിച്ചു വരുന്ന വിമാന സര്‍വീസുകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ജോലി ഭാരം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
24 മണിക്കൂറും സുരക്ഷിതമായ വിമാന സര്‍വീസുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജോലിക്കാരുടെ ശമ്പളവും, പെന്‍ഷനും വര്‍ദ്ധിപ്പിക്കാനാണ് ജര്‍മന്‍ ഏവിയേഷന്‍ വകുപ്പ് അടുത്ത വര്‍ഷം മുതല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ എയര്‍ലൈനുകളില്‍ നിന്നും ഈടാക്കുന്നു. ആയതിനാല്‍ ഈ കൂട്ടുന്ന നിരക്ക് എയര്‍ലൈനുകള്‍ വിമാനയാത്രക്കാരില്‍ നിന്നും ഈടാക്കും. അങ്ങിനെ ഈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ദ്ധന എല്ലാ വിമാനയാത്രക്കാര്‍ക്കും, പ്രത്യേകിച്ച് പ്രവാസികള്‍ക്കും വര്‍ദ്ധിച്ച വിമാന നിരക്കുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കും.
https://www.facebook.com/Malayalivartha