ബ്രിട്ടനിലെ നഴ്‌സിംഗ് ; പുതിയ നടപടിക്രമങ്ങളുമായി എന്‍എംസി
ബ്രിട്ടനിലെ നഴ്‌സിംഗ് ജോലിയ്ക്ക് പുതിയ നടപടിക്രമങ്ങളുമായി നഴ്‌സിംഗ് ആന്റ് മിഡിവൈഫറി കൗണ്‍സില്‍(എന്‍എംസി) വിജ്ഞാപനം ഉടനുണ്ടാവും.ഈ നടപ്പുവര്‍ഷം ഒക്‌ടോബര്‍ ഒന്നു മുതല്‍ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഇതനുസരിച്ച് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി പ്രാബല്യത്തിലിരിയ്ക്കുന്ന അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കും.യൂണിവേഴ്‌സിറ്റികളിലെ ഒഎന്‍പി സമ്പ്രദായം നിര്‍ത്തലാക്കും.ഒഎന്‍പിയ്ക്ക് ഒപ്പമുള്ള സൂപ്പര്‍വൈസ്ഡ് പ്രാക്ടീസും റദ്ദാക്കും. രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ ആദ്യമായി ഡിസിഷന്‍ ലെറ്റര്‍ നേടിയിരിയ്ക്കണം.(എന്നാല്‍ നിലവില്‍ ഡിസിഷന്‍ ലെറ്റര്‍ കിട്ടിയവരാണെങ്കില്‍ അവര്‍ക്ക് 2016 വരെ ഈ നിയമം ബാധകമാവില്ല). ഡിസിഷന്‍ ലെറ്റര്‍ നേടിക്കഴിഞ്ഞാല്‍ കോമ്പിറ്റെന്‍സി ടെസ്റ്റും കൂടി പാസായിരിയ്ക്കണം. കോമ്പിറ്റെന്‍സി ടെസ്റ്റ് അതാതു രാജ്യത്തുതന്നെയാവും നടത്തേണ്ടത്. ഇതിന്റെ ടെസ്റ്റ് കേന്ദ്രങ്ങള്‍ എന്‍എംസി പിന്നീട് അറിയിക്കും.ഇതിനായി ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റാവും ഉണ്ടാവുക.
മേലില്‍ ഓണ്‍ലൈന്‍ വഴിയാവും ടെസ്റ്റുകള്‍ ചെയ്യേണ്ടത്. ഡിസിഷന്‍ ലെറ്റര്‍ നേടുന്നവര്‍ ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് ബ്രിട്ടനിലെത്തി പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തേണ്ടി വരും. ഇതുരണ്ടും പാസാകുന്നവര്‍ക്കാവും മേലില്‍ ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിയ്ക്ക് അര്‍ഹതയുണ്ടാവുക. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിയ്ക്ക് അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്നതിനൊപ്പം പിന്‍നമ്പറും ലഭിയ്ക്കും.
ഐഇഎല്‍ടിഎസ് 7 ബാന്റ് ആയി തന്നെ നാലുവിഷയങ്ങള്‍ക്കും നിലനിര്‍ത്തിയാണ് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവുന്നത്. ഒപ്പം ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നും ബ്രിട്ടനിലേയ്ക്ക് നഴ്‌സിംഗ് ജോലി തേടി കുടിയേറാന്‍ കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിയമം ഒരു തിരിച്ചടിയായേക്കും. പക്ഷെ ഇതുമൂലം ഏജന്റുമാര്‍ വഴിയുള്ള കുടിയേറ്റം പൂര്‍ണ്ണമായും നിര്‍ത്തലാവും.
https://www.facebook.com/Malayalivartha