വാല്‍ത്സിങ്ങാം മഹാതീര്‍ത്ഥാടനം ജൂലായ് 20 ന്
സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന വാല്‍ത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം ജൂലായ് 20 ന് നടക്കും. ഈസ്റ്റ് ആന്‍ഗ്ലിയയിലെ വിശ്വാസി കൂട്ടായ്മ്മയായ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുണിറ്റി മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഈസ്റ്റ് ആന്‍ഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഗോള്‍സ്റ്റന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.
തീര്‍ത്ഥാടനത്തിന് മുന്നോടിയായി സി ബി സി ഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ , ഈസ്റ്റ് ആംഗ്ലിയ രൂപത അധ്യക്ഷനും യു കെ മൈഗ്രന്റ്‌സിന്റെ ചുമതലയുമുള്ള ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, യു കെ യില്‍ സീറോ മലബാര്‍ സഭ കോ ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് പാറയടിയില്‍ , അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വീ സീ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്ക് വാല്‍ത്സിങ്ങാമിലെ അനൗണ്‍സിയേഷന്‍ ചാപ്പലില്‍ സ്വീകരണം നല്‍കും.
ജൂലൈ 20 ഞായര്‍ ഉച്ചക്ക് 12 ന് വാല്‍ത്സിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൗണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, മുത്തുക്കുടകളുടെയും, സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2:45 ന് ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ ബിഷപ്പ് മാത്യു അറക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ബിഷപ്പ് അലന്‍ ഹോപ്‌സ്, ഫാ. തോമസ് പാറയടിയില്‍ എന്നിവരും വൈദികരും സഹ കാര്‍മ്മികരായിരിക്കും. ഫാ. മാത്യു വണ്ടാലക്കുന്നേല്‍ സ്വാഗതം ആശംസിക്കും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ്ജ് 07939920844
https://www.facebook.com/Malayalivartha