റോമിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ വിമാനം
വളരെക്കാലമായി നിറുത്തി വച്ചിരുന്ന ഇന്ത്യാ-റോം വിമാന സര്‍വീസ് എയര്‍ ഇന്ത്യാ പുനരാരംഭിച്ചു. ആഴ്ച്ചയില്‍ നാല് ദിവസം, തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എ.ഐ. 123 ഉച്ചകഴിഞ്ഞ് 2.20 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 7.20 ന് റോം ഫിയുമിസിനോ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തും. തിരിച്ച് രാത്രി 8.40 ന് റോമില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.00 മണിക്ക് ഇറ്റലിയിലെ തന്നെ മിലാന്‍ മാല്‍പെന്‍സാ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തി വീണ്ടും രാത്രി 11.30 ന് മിലാനില്‍ നിന്നും പുപ്പെട്ട് പിറ്റെ ദിവസം രാവിലെ 10.15 ന് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു.
പുതിയ ഫ്ലൈറ്റ് റോം, മിലാന്‍, വെനീസ്, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താം. കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മിലാനില്‍ വന്ന് ഈ ഫ്ലൈറ്റ് ഉപയോഗിക്കാം. ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പാര്‍ട്ടുകളില്‍ നിന്നും ഡല്‍ഹിയിലേക്കും, തിരിച്ചും എയര്‍ ഇന്ത്യാ കണക്ഷന്‍ ഫ്ലൈറ്റുകള്‍ നല്‍കുന്നു. ഇറ്റലിയില്‍ നിന്നും ധാരാളമായി ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഇത് കൂടുതല്‍ അനുഗ്രഹപ്രദമാണ്. പ്രാവാസികളായ ഇന്ത്യാക്കാര്‍ക്ക് എയര്‍ ഇന്ത്യ ഈ റോം-മിലാന്‍ ഫ്ലൈറ്റില്‍ ആകര്‍ഷകമായ നിരക്കുള്‍ നല്‍കുന്നു.
https://www.facebook.com/Malayalivartha