പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി
ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന പോര്‍സിലെ മുപ്പത്തിയെട്ടില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. തിരക്കില്‍ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും ആസ്വദിച്ചു. ഉച്ചമുതല്‍ മുതല്‍ വൈകുന്നേരം വരെ പാട്ടും, ചര്‍ച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി.
രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങള്‍ക്കൊപ്പം സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയായിരുന്നു ഗ്രില്പാര്ട്ടി വിഭവങ്ങള്‍. സണ്ണി, റോസമ്മ വെള്ളൂര്‍, തങ്കപ്പന്, ഗ്രേസ്യമ്മ പട്ടത്താനം, തുടങ്ങിയവര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്കി. രാത്രി പത്തോടെ പരിപാടികള്‍ അവസാനിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സപ്തംബര്‍ 6 ന് സംഘടിപ്പിക്കുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha