അമേരിക്കന്‍ യാത്രകള്‍ക്ക് പുതുക്കിയ സെക്യൂരിറ്റി ടാക്‌സ്
ജൂലായ് 21 മുതല്‍ അമേരിക്കന്‍ വിമാന യാത്രകള്‍ക്ക് പുതുക്കിയ സെക്യൂരിറ്റി ടാക്‌സ്. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹോം സെക്യൂരിറ്റിയും, അമേരിക്കന്‍ എംബസ്സി-കോണ്‍സുലേറ്റ് എന്നിവ അറിയിച്ചതാണ് പുതുക്കിയ നിരക്കുകള്‍. ജൂലായ് 21 മുതല്‍ വിദേശത്ത് നിന്നും അമേരിക്കയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് ഫ്ലൈറ്റുകള്‍ക്ക് സെക്യൂരിറ്റി ടാക്‌സ് യു.എസ്. ഡോളര്‍ 2,50 ല്‍ നിന്ന് 5,60 ആയി ഉയര്‍ത്തും. അമേരിക്കയില്‍ എത്തിയ ശേഷം കണക്ഷന്‍ ഫ്ലൈറ്റ് ഉണ്ടെങ്കില്‍ ഓരോ സെക്ടറിനും യു.എസ്. ഡോളര്‍ 5,60 നല്‍കണം. കണക്ഷന്‍ ഫ്ലൈറ്റ് ഇടയ്ക്ക് മറ്റ് എയര്‍പോര്‍ട്ടില്‍ നാല് മണിക്കൂര്‍ സ്‌റ്റോപ്പ് ഓവര്‍ ഉണ്ടെങ്കില്‍ സെക്യൂരിറ്റി ടാക്‌സ് യു.എസ്. ഡോളര്‍ 5,60 ന് പകരം 11,20 നല്‍കണം.
യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങുന്ന ഈ സമയത്ത് കൊണ്ടുവന്ന ഈ അമേരിക്കന്‍ യാത്രാ സെക്യൂരിറ്റി ടാക്‌സ് വര്‍ദ്ധനവ് കുട്ടികളടക്കം കുടുബസമേതം അമേരിക്കയില്‍ അവധിക്കാലം ചിലവഴിക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ചിലവേറിയതാകും. പുതുക്കിയ സെക്യൂരിറ്റി ടാക്‌സ് ഓരോ ടിക്കറ്റിനും, പാസഞ്ചര്‍ക്കും നല്‍കണം. അമേരിക്കയിലെ വര്‍ദ്ധിച്ച എയര്‍ പാസഞ്ചേഴ്‌സ് സെക്യൂരിറ്റി ചിലവ് ഒരു പരിധി വരെ തിരികെ ലഭിക്കാനാണ് ഈ സെക്യൂരിറ്റി ടാക്‌സ് വര്‍ദ്ധനവ് എന്ന് അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹോം സെക്യൂരിറ്റി വെളപ്പെടുത്തി.
https://www.facebook.com/Malayalivartha