കൊളോണ്‍ കേരള സമാജം പാചകക്‌ളാസ് നടത്തി
കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പാചകക്‌ളാസ് ഏഴാംതവണയും ശ്രദ്ധേയമായി. സമാജത്തിന്റെ പുതിയ രുചിതേടിയുള്ള യാത്രയില്‍ ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ജാസ്മിന്‍ പനയ്ക്കലാണ് ക്‌ളാസ് നയിച്ചത്.കെര്‍പ്പന്‍ സിന്‍ഡോര്‍ഫിലെ വിതയത്തില്‍ കോംപ്‌ളെക്‌സസിലെ കുക്കിംഗ് സ്റ്റുഡിയോയിലാണ് തിയറിയും പ്രക്ടിക്കലും നടന്നത്.
കേരള രീതിയില്‍ കൊഞ്ചും, സാല്‍മണ്‍ മല്‍സ്യവും സലാഡും, ചോക്‌ളേറ്റ് ഡെസേര്‍ട്ടുമായിരുന്നു തയ്യാറാക്കിയ വിഭവങ്ങള്‍.കേരള സമാജത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ഒരാള്‍ പാചകക്‌ളാസ് നടത്തിയത്. ഇക്കാര്യത്തില്‍ ജാസ്മിന്‍ പനയ്ക്കലിന്റെ സന്നദ്ധതയെ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.
ക്‌ളാസിനു ശേഷം പ്രവാസി മലയാളികളുടെ ആനുകാലികമായ വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും നടന്നു.സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. മുപ്പത്തിയൊന്നു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഇപ്പോഴത്തെ ഭരണസമിതിയംഗങ്ങള്‍ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ഷീബാ കല്ലയ്ക്കല്‍(ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരാണ്.
https://www.facebook.com/Malayalivartha