ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിനാലാമത്തെ തിരുനാളിനും ഇടവക ദിനത്തിനും നടന്നുവന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 28,29 (ശനി,ഞായര്‍) എന്നീ തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.
ജൂണ്‍ 22 ന്(ഞായര്‍) വൈകുന്നേരം അഞ്ചു മണിയ്ക്ക് മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസില്‍ നടന്ന ദിവ്യബലിയ്ക്ക് കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി. എം. ഐ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഇഗ്‌നേഷ്യസച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വീനറന്മാരുടെയും സ്റ്റിയറിംഗ് കമ്മറ്റിയുടെയും സംയുക്തസമ്മേളനം കമ്മറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിവസങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കുകയും ചെയ്തു.
വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ ഡെസീന വടക്കുംചേരി, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍, ജോസ് കുറുമുണ്ടയില്‍, ജോയി മാണിക്കത്ത്, ഗ്രിഗറി മേടയില്‍, ലില്ലി ചക്യാത്ത്, ജോസ് പുതുശേരി,എല്‍സി വടക്കുംചേരി, സണ്ണി വേലൂക്കാരന്‍, തോമസ് അറമ്പന്‍കുടി, ജോസ് മറ്റത്തില്‍, റോസി വൈഡര്‍, ജോള്‍ അരീക്കാട്ട് എന്നിവര്‍ക്കു പുറമെ കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, സുനിത വിതയത്തില്‍, എല്‍സി വേലൂക്കാരന്‍, ഹാനോ മൂര്‍, ആന്റണി സഖറിയാ, ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് കുറുമുണ്ടയില്‍ നടപ്പു വര്‍ഷത്തെ പ്രസുദേന്തിയായ വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍, ഭാര്യ ലില്ലി, കൂടാതെ കമ്മറ്റിയംഗങ്ങളായ അച്ചാമ്മ അറമ്പന്‍കുടി, ജെന്‍സ് കുമ്പിളുവേലില്‍, ഗ്രേസി പഴമണ്ണില്‍, അച്ചാമ്മ മറ്റത്തില്‍ എന്നിവരും പങ്കെടുത്തു.
കൊളോണ്‍ അതിരൂപതയുടെ കീഴില്‍ 1969 ലാണ് ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.ഏതാണ്ട് എഴുനൂറിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ജര്‍മനിയിലെ കൊളോണ്‍ എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി. എം.ഐ. കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍) 0221 5904183, വര്‍ഗീസ് ശ്രാമ്പിക്കല്‍ (പ്രസുദേന്തി) 0221 830 1239.
വെബ്‌സൈറ്റ്:
http://www.indischegemeinde.de
https://www.facebook.com/Malayalivartha