എയര്‍ ഇന്ത്യ സ്റ്റാര്‍ അലയന്‍സ് അംഗത്വം നേടി
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്റ്റാര്‍ അലയന്‍സില്‍ അംഗമായി. ഇതോടെ എയര്‍ ഇന്ത്യയുടെ 1300 ഓളം വരുന്ന ഡെസ്റ്റിനേഷനിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം ലഭിക്കും. അടുത്ത ജൂലൈ പതിനൊന്നു മുതലാവും യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. എയര്‍ ഇന്‍ഡ്യ കഴിഞ്ഞ ഏഴുവര്‍ഷമായി സഖ്യത്തില്‍ അംഗമാകാന്‍ നടത്തിയിരുന്ന ശ്രമം ഇതോടെ പൂവണിഞ്ഞു. സഖ്യത്തില്‍ ചേരുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനി എന്ന ബഹുമതിയും എയര്‍ ഇന്ത്യ നേടി. നിലവില്‍ 193 രാജ്യങ്ങളിലായി 1269 വിമാനത്താവളങ്ങളിലേക്ക് 18,000 ദൈനംദിന സര്‍വീസ് എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.
ജൂണ്‍ 23 ന് ലണ്ടനില്‍ ചേര്‍ന്ന സ്റ്റാര്‍ അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവുകളുടെ(സിഇബി) യോഗത്തിലാണ് തീരുമാനം ഉണ്ടായയത്. യോഗത്തില്‍ തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നു.
ജര്‍മനിയുടെ ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, സ്വിസ് എയര്‍, ഓസ്ട്രിയന്‍ എയര്‍, നിപ്പോണ്‍ എയര്‍വേസുകളും തായ്, ടര്‍ക്കിഷ് എയര്‍ലൈനുകള്‍ കൂടാതെ അമേരിക്കയിലെ മുന്തിയ വിമാനക്കമ്പനികള്‍ തുടങ്ങിയവയാണ് സ്റ്റാര്‍ അലയാന്‍സിലെ അംഗങ്ങള്‍. ആഗോളതലത്തില്‍ പ്രധാനപ്പെട്ട 26 വിമാനക്കമ്പനികളുടെ സഖ്യമാണ് സ്റ്റാര്‍ അലയന്‍സ്. സ്റ്റാര്‍ അലയന്‍സില്‍ മൊത്തം 4338 വിമാനങ്ങളിലൂടെ 64 കോടി യാത്രക്കാരാണ് ആഗോളതലത്തില്‍ യാത്ര ചെയ്യുന്നത്.
https://www.facebook.com/Malayalivartha